Skip to content

ചരിത്രറെക്കോഡ് കുറിച്ച് കിങ് കോഹ്ലി, പിന്നിലാക്കിയത് സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ

ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ചരിത്രറെക്കോർഡ് സ്വന്തമാക്കി വിരാട് കോഹ്ലി. സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോർഡ് വിരാട് കോഹ്ലി സ്വന്തമാക്കിയത്.

മത്സരത്തിൽ വെറും 85 പന്തിൽ നിന്നുമാണ് വിരാട് കോഹ്ലി തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. 110 പന്തിൽ 13 ഫോറും 8 സിക്സും ഉൾപ്പടെ പുറത്താകാതെ 166 റൺസ് വിരാട് കോഹ്ലി നേടി.

ഏകദിന ക്രിക്കറ്റിലെ തൻ്റെ 45 ആം സെഞ്ചുറിയാണ് മത്സരത്തിൽ വിരാട് കോഹ്ലി നേടിയത്. ഇന്ത്യൻ മണ്ണിൽ വിരാട് കോഹ്ലി നേടുന്ന 21 ആം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ ഹോമിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രറെക്കോർഡ് കിങ് കോഹ്ലി സ്വന്തമാക്കി. 20 സെഞ്ചുറി നേടിയ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കികൊണ്ടാണ് ഈ ചരിത്രറെക്കോർഡ് കിങ് കോഹ്ലി കുറിച്ചത്.

164 മത്സരങ്ങളിൽ നിന്നുമാണ് സച്ചിൻ ടെണ്ടുൽക്കർ 20 സെഞ്ചുറി ഇന്ത്യൻ മണ്ണിൽ നേടിയത്. സച്ചിനെ പിന്നിലാക്കുവാൻ വെറും 104 മത്സരങ്ങൾ മാത്രമാണ് വിരാട് കോഹ്ലിയ്ക്ക് വേണ്ടിവന്നത്. ശ്രീലങ്കയ്ക്കെതിരായ കോഹ്ലിയുടെ പത്താം ഏകദിന സെഞ്ചുറി കൂടിയാണിത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് കോഹ്ലി സ്വന്തമാക്കി.