മിയാൻ മാജിക്ക്, തകർപ്പൻ പന്തിലൂടെ ശ്രീലങ്കൻ ഓപ്പണറുടെ കുറ്റിതെറിപ്പിച്ച് സിറാജ്, വീഡിയോ കാണാം

ഇന്ത്യയ്ക്കായി പവർപ്ലേയിൽ വീണ്ടും വിക്കറ്റ് വീഴ്ത്തി മികവ് പുലർത്തി മൊഹമ്മദ് സിറാജ്. ആദ്യ ഏകദിനത്തിൽ പവർപ്ലേയിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയ സിറാജ് കൊൽക്കത്തയിൽ നടക്കുന്ന രണ്ടാം ഏകദിനത്തിലും ഇന്ത്യയ്ക്കായി പവർപ്ലേയിൽ വിക്കറ്റ് വീഴ്ത്തി.

17 പന്തിൽ 20 റൺസ് നേടിയ അവിഷ്ക ഫെർണാണ്ടോയെ മിഡിൽ സ്റ്റമ്പ് തെറിപ്പിച്ചുകൊണ്ടാണ് സിറാജ് പുറത്താക്കിയത്. സിറാജിൻ്റെ തകർപ്പൻ ഡെലിവറിയ്ക്ക് മറുപടി നല്കുവാൻ ശ്രീലങ്കൻ ഓപ്പണർക്ക് സാധിച്ചില്ല.

വീഡിയോ ;

2019 ഐസിസി ഏകിന ലോകകപ്പിന് ശേഷം പവർപ്ലേയിൽ ഇന്ത്യയ്ക്കായി 19 വിക്കറ്റുകൾ സിറാജ് നേടിയിട്ടുണ്ട്. ലോകകപ്പിന് ശേഷം പവർപ്ലേയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളർ കൂടിയാണ് സിറാജ്. 19 വിക്കറ്റ് നേടിയ ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കും സിറാജിനൊപ്പമുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരേയൊരു മാറ്റത്തോടെയാണ് ഇന്ത്യ എത്തിയിരിക്കുന്നത്. ചഹാലിന് പകരക്കാരനായി കുൽദീപ് യാദവിനെ ഇന്ത്യ ടീമിൽ ഉൾപെടുത്തി.