Skip to content

ഷണകയെ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കി ഷാമി, അപ്പീൽ പിൻവലിച്ച് രോഹിത് ശർമ്മ, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ സ്പോർട്ട്സ്മാൻ സ്പിരിറ്റിലൂടെ കയ്യടി നേടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കൻ ക്യാപ്റ്റൻ ഷണക സെഞ്ചുറി നിഷേധിച്ചുകൊണ്ട് നോൺ സ്ട്രൈക്കർ എൻഡിൽ താരത്തെ ഷാമി റണ്ണൗട്ടാക്കിയിരുന്നു. എന്നാൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ അപ്പീൽ പിൻവലിക്കുകയായിരുന്നു.

മത്സരത്തിലെ അവസാന ഓവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഓവറിലെ മൂന്നാം പന്തിൽ സിംഗിൾ നേടി താരം സ്ട്രൈക്ക് റജിതയ്ക്ക് കൈമാറിയിരുന്നു. തൊട്ടടുത്ത പന്തിൽ സ്ട്രൈക്കിലെത്താനുള്ള തിടുക്കത്തിൽ താരം ഷാമി പന്തെറിയും മുൻപ് നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ട് പുറത്തിറങ്ങുകയും ഇത് ശ്രദ്ധയിൽ പെട്ട ഷാമി താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു. ഓൺ ഫീൽഡ് അമ്പയർ തീരുമാനം തേർഡ് അമ്പയർക്ക് വിടാൻ ഒരുങ്ങിയെങ്കിലും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇടപെട്ടുകൊണ്ട് അപ്പീൽ പിൻവലിക്കുകയായിരുന്നു.

അതിന് ശേഷം തൊട്ടടുത്ത പന്തിൽ രജിത ഷണകയ്‌ക്ക് സ്ട്രൈക്ക് കൈമാറുകയും അഞ്ചാം പന്തിൽ ഫോർ നേടികൊണ്ട് ഷണക അർഹിച്ച സെഞ്ചുറി പൂർത്തിയാക്കുകയും ചെയ്തു.

വീഡിയോ ;

മത്സരത്തിൽ 67 റൺസിൻ്റെ തകർപ്പൻ വിജയം ഇന്ത്യ നേടി. കോഹ്ലിയുടെ സെഞ്ചുറി മികവിൽ ഇന്ത്യ ഉയർത്തിയ 374 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 306 റൺസ് നേടുവാനെ സാധിച്ചുള്ളൂ. 87 പന്തിൽ 113 റൺസ് നേടിയ വിരാട് കോഹ്ലി, 67 പന്തിൽ 83 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ, 60 പന്തിൽ 70 റൺസ് നേടിയ ശുഭ്മാൻ ഗിൽ എന്നിവരാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.