മെൻഡിസിന്റെ സ്റ്റംപ് പിഴുതെറിഞ്ഞ് സിറാജിന്റെ തീപാറും ഡെലിവറി – വീഡിയോ

ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ 374 ലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ ശ്രീലങ്ക 26 ഓവർ പിന്നിട്ടപ്പോൾ 4 വിക്കറ്റ് നഷ്ട്ടത്തിൽ143 റൺസ് നേടിയിട്ടുണ്ട്. 58 റൺസുമായി നിസ്സങ്കയും 4 റൺസുമായി ഷനകയുമാണ് ക്രീസിൽ. സിറാജ് 2 വിക്കറ്റും ഷമി, ഉമ്രാൻ മാലിക്ക് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്.

നാലാം ഓവറിലെ അഞ്ചാം പന്തിൽ ഫെർണാണ്ടയോ 5 റൺസിൽ നിൽക്കെ പുറത്താക്കിയാണ് സിറാജ് ആദ്യ വിക്കറ്റ് ഇന്ത്യയ്ക്ക് വേണ്ടി നേടി കൊടുത്തത്. അധികം വൈകാതെ തന്നെ ആറാം ഓവർ പന്തെറിയാൻ എത്തിയ സിറാജ് രണ്ടാം വിക്കറ്റും വീഴ്ത്തി. തകർപ്പൻ ഡെലിവറിയിൽ ബൗൾഡ് ആക്കുകയായിരുന്നു. ജയിക്കാൻ ശ്രീലങ്കയ്ക്ക് ഇനി 6 വിക്കറ്റ് ശേഷിക്കെ 231 റൺസ് നേടണം.

നേരെത്തെ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 373 റൺസ് നേടിയിട്ടുണ്ട്. 87 പന്തിൽ 113 റൺസ് നേടിയ കോഹ്ലിയാണ് ടോപ്പ് സ്‌കോറർ.
കോഹ്ലിയെ കൂടാതെ ഓപ്പണർമാരായ ഗിലും രോഹിതും മികച്ച പ്രകനം പുറത്തെടുത്തു. രോഹിത് 67 പന്തിൽ 83 റൺസും ഗിൽ 60പന്തിൽ 70 റൺസും നേടി. 29 പന്തിൽ 39 റൺസ് നേടി രാഹുലും മോശമാക്കിയില്ല. 3 വിക്കറ്റ് നേടിയ രജിതയാണ് ശ്രീലങ്കൻ ബൗളിങ് നിരയിൽ തിളങ്ങിയത്.