87 പന്തിൽ 113, കോഹ്‌ലിയുടെ സെഞ്ചുറി ഇന്നിംഗ്സ് കാണാം – വീഡിയോ

ശ്രീലങ്കയ്ക്കെതിരായ ഏകദിന സീരീസിലെ ആദ്യ മത്സരത്തിൽ സെഞ്ചുറിയുമായി വിരാട് കോഹ്‌ലി. ഏകദിന കരിയറിലെ 45ആം സെഞ്ചുറിയും അന്താരാഷ്ട്ര ക്രിക്കറ്റിലെ 73ആം സെഞ്ചുറിയുമാണിത്. ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയാണ് കോഹ്ലി സെഞ്ചുറിയുമായി എത്തിയത്.

80 പന്തിൽ നിന്ന് സെഞ്ചുറി തികച്ച കോഹ്ലി 87 പന്തിൽ നിന്ന് 113 റൺസ് നേടിയാണ് മടങ്ങിയത്. 12 ഫോറും 1 സിക്‌സും ഉൾപ്പെടുന്നതാണ് ഇന്നിംഗ്സ്. 19.4 ഓവറിൽ ഗിൽ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ കോഹ്ലി 46.2ആം ഓവറിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്. രജിതയുടെ പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിക്കുന്നതിനിടെ ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.

മത്സരത്തിൽ ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 373 റൺസ് നേടിയിട്ടുണ്ട്. കോഹ്ലിയെ കൂടാതെ ഓപ്പണർമാരായ ഗിലും രോഹിതും മികച്ച പ്രകനം പുറത്തെടുത്തു. രോഹിത് 67 പന്തിൽ 83 റൺസും ഗിൽ 60പന്തിൽ 70 റൺസും നേടി. 29 പന്തിൽ 39 റൺസ് നേടി രാഹുലും മോശമാക്കിയില്ല. 3 വിക്കറ്റ് നേടിയ രജിതയാണ് ശ്രീലങ്കൻ ബൗളിങ് നിരയിൽ തിളങ്ങിയത്.