Skip to content

സെഞ്ചുറിയുമായി സൂര്യ, മികവ് പുലർത്തി ബൗളർമാർ, ഇന്ത്യയ്ക്ക് മുൻപിൽ ശ്രീലങ്ക ചാരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്ക് 91 റൺസിൻ്റെ തകർപ്പൻ വിജയം. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഹാർദിക്ക് പാണ്ഡ്യയും കൂട്ടരും സ്വന്തമാക്കി.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 229 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ശ്രീലങ്കയ്ക്ക് 16.4 ഓവറിൽ 137 റൺസ് എടുക്കുന്ന ശ്രീലങ്കൻ ബാറ്റിങ് നിരയിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ, ഉമ്രാൻ മാലിക്ക്, യുസ്വെന്ദ്ര ചഹാൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സെഞ്ചുറി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് വമ്പൻ സ്കോർ കുറിച്ചത്. 51 പന്തിൽ 7 ഫോറും 9 സിക്സും ഉൾപ്പടെ പുറത്താകാതെ 112 റൺസ് മത്സരത്തിൽ സൂര്യകുമാർ യാദവ് അടിച്ചുകൂട്ടി. രാഹുൽ ത്രിപാതി 16 പന്തിൽ 35 റൺസും ശുഭ്മാൻ ഗിൽ 36 പന്തിൽ 46 റൺസും അക്ഷർ പട്ടേൽ 9 പന്തിൽ 21 റൺസും നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ രണ്ടാം മത്സരത്തിൽ ശ്രീലങ്ക വിജയം നേടിയിരുന്നു.