Skip to content

ഇതെന്തൊരു ഷോട്ട്, ആരാധകരെ ഞെട്ടിച്ച് സൂര്യകുമാർ യാദവിൻ്റെ തകർപ്പൻ ഷോട്ട്, വീഡിയോ കാണാം

തകർപ്പൻ പ്രകടനമാണ് ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയുടെ സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചത്. അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലെ തൻ്റെ മൂന്നാം സെഞ്ചുറിയാണ് മത്സരത്തിൽ സൂര്യകുമാർ യാദവ് നേടിയത്. പതിവ് പോലെ അസാമാന്യ ഷോട്ടുകൾ കൊണ്ട് ഈ മത്സരത്തിലും സൂര്യ ഞെട്ടിച്ചിരുന്നു.

വെറും 45 പന്തുകളിൽ നിന്നുമാണ് സൂര്യകുമാർ യാദവ് സെഞ്ചുറി നേടിയത്. മത്സരത്തിൽ 51 പന്തിൽ 7 ഫോറും 9 സിക്സും ഉൾപ്പടെ 112 റൺസ് സൂര്യകുമാർ അടിച്ചുകൂട്ടി. ഒന്നിനൊന്ന് മികച്ചതായിരുന്നു മത്സരത്തിൽ സൂര്യകുമാർ യാദവ് പായിച്ച ഓരോ ഷോട്ടും. ഇതിൽ പതിമൂന്നാം ഓവറിൽ സൂര്യകുമാർ നേടിയത് സിക്സ് ഏവരെയും അമ്പരപ്പിച്ചു.

ബൗളർ പന്തെറിയുമെ മുൻപേ ഷോട്ടിനായി സൂര്യ ഓഫ് സൈഡിലേക്ക് നീങ്ങുകയും ഇത് ശ്രദ്ധയിൽ പെട്ട ബൗളർ ഒരു ഫുൾ ടോസിലൂടെ സൂര്യയെ കുരുക്കാൻ നോക്കിയെങ്കിലും അസാമാന്യ മികവിലൂടെ പന്ത് ബാറ്റിൽ കൊള്ളിച്ചുകൊണ്ട് സൂര്യകുമാർ യാദവ് സിക്സ് നേടുകയായിരുന്നു.

വീഡിയോ ;

താരത്തിൻ്റെ സെഞ്ചുറി മികവിൽ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 229 റൺസ് ഇന്ത്യ നേടി. സൂര്യകുമാർ യാദവിനൊപ്പം 16 പന്തിൽ 35 റൺസ് നേടിയ രാഹുൽ ത്രിപാതിയും 36 പന്തിൽ 46 റൺസ് നേടിയ ശുഭ്മാൻ ഗില്ലും 9 പന്തിൽ 21 റൺസ് നേടിയ അക്ഷർ പട്ടേലും ഇന്ത്യയ്ക്കായി മികവ് പുലർത്തി.