ആ ഷോട്ട് എന്നെയൊന്ന് പഠിപ്പിക്കാമോ ? സൗത്താഫ്രിക്കൻ യുവതാരത്തോട് സൂര്യകുമാർ യാദവ്

ഐ പി എല്ലിൽ തൻ്റെ സഹതാരമായ സൗത്താഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസിനോട് യുവതാരം പായിക്കാറുള്ള നോ ലുക്ക് സിക്സ് പഠിപ്പിക്കുവാൻ ആവശ്യപെട്ട് സൂര്യകുമാർ യാദവ്. സൗത്താഫ്രിക്കയുടെ പുതിയ ടി20 ലീഗായ SA20 യ്ക്ക് മുൻപായി ഇൻസ്റ്റഗ്രാമിൽ ഇരുവരും ഒരുമിച്ച ലൈവിലായിരുന്നു സൂര്യകുമാർ യാദവ് രസകരമായ ഈ ആവശ്യം മുൻപോട്ട് വെച്ചത്.

SA20 യിൽ മുംബൈ ഇന്ത്യൻസിൻ്റെ ഉടമസ്ഥതയിലുള്ള MI കേപ്ടൗണിന് വേണ്ടിയാണ് ഡെവാൾഡ് ബ്രെവിസ് കളിക്കുന്നത്. ജൂനിയർ എ ബിയെന്ന് വിളിപേരുള്ള ബ്രെവിസിനെ ലോക ക്രിക്കറ്റിലെ ഭാവി സൂപ്പർതാരമായാണ് ഏവരും കാണുന്നത്.

” ഞാൻ നീ ബാറ്റ് ചെയ്യുന്നത് കോപ്പി ചെയ്തുകൊണ്ടിരിക്കുകയാണ്, ആ നോ ലുക്ക് സിക്സ് നീ എങ്ങനെയാണ് അടിക്കുന്നതെന്ന് എന്നെ പഠിപ്പിച്ചുതരണം. ” യുവതാരത്തോട് സൂര്യകുമാർ യാദവ് ആവശ്യപെട്ടു.

” തീർച്ചയായും അതൊരു ബഹുമതിയായിരിക്കും. പക്ഷേ നിങ്ങളിൽ നിന്നും ധാരാളം ഷോട്ടുകൾ ഞാനും പഠിക്കാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ രസകരമായ കാര്യം പറയാം. ഈ നോ ലുക്ക് സിക്സ് തനിയെ സംഭവിക്കുന്നതാണ്. അതെങ്ങനെയാണെന്ന് എനിക്കറിയില്ല. തല താഴ്ത്തുന്നത് സഹായിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ” ബ്രെവിസ് മറുപടി നൽകി.

അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ റാഷിദ് ഖാനാണ് MI (മൈ) കേപ്ടൗണിനെ ലീഗിൽ നയിക്കുന്നത്. ഇരുവരും കൂടാതെ ലിയാം ലിവിങ്സ്റ്റൺ, ജോഫ്രാ ആർച്ചർ, സാം കറൻ, കഗിസോ റബാഡ എന്നീ വമ്പൻ താരങ്ങൾ മൈ കേപ്ടൗണിനുണ്ട്.