Skip to content

ഏകദിന ലോകകപ്പ് അവർ ഓസ്ട്രേലിയയിലേക്ക് മാറ്റട്ടെ, ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് പുതിയ പി സി ബി ചെയർമാൻ

ഏഷ്യ കപ്പിനുള്ള ഷെഡ്യൂൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചതിന് പുറകെ ബിസിസിഐയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ പുതിയ ചെയർമാൻ നജാം സേതി രംഗത്ത്. പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യ കപ്പ് മാത്രം ന്യൂട്രൽ വേദിയിലേക്ക് മാറ്റേണ്ടതിൻ്റെ ആവശ്യകത എന്താണെന്ന് ചോദ്യം ചെയ്ത സേതി ഇന്ത്യയിൽ നടക്കുന്ന ലോകകപ്പും ന്യൂട്രൽ വേദിയിലേക്ക് മാറ്റണമെന്ന് ആവശ്യപെട്ടു.

” എന്താണ് ന്യൂട്രൽ വേദി, ഞങ്ങൾ ആതിഥേയത്വം വഹിക്കേണ്ട ടൂർണമെൻ്റുകൾ മാത്രം എന്തിനാണ് ന്യൂട്രൽ വേദിയിൽ നടത്തുന്നത് ? അങ്ങനെയെങ്കിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള 2023 ലോകകപ്പിലെ മത്സരം ന്യൂട്രൽ വേദിയായ ഓസ്ട്രേലിയയിൽ നടത്തട്ടെ !! ” നജാം സേതി പറഞ്ഞു.

ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൻ്റെ ഫിക്സ്ചറുകൾ ബിസിസിഐ സെക്രട്ടറിയും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ചെയർമാനുമായ ജയ് ഷാ പുറത്തുവിട്ടതിന് പുറകെ ഇത് ഏകാധിപത്യപരമാണെന്നും തങ്ങളുടെ ആലോചിക്കാതെയാണ് ഷെഡ്യൂൾ തീരുമാനിച്ചതെന്നും പാക് ക്രിക്കറ്റ് ബോർഡ് ആരോപിച്ചിരുന്നു. എന്നാൽ ഷെഡ്യൂൾ സംബന്ധിച്ച വിവരങ്ങൾ പാക് ക്രിക്കറ്റ് ബോർഡിന് അയച്ചിരുന്നുവെന്ന് വ്യക്തമാക്കിയ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പാക് ക്രിക്കറ്റ് ബോർഡിൽ നിന്നും എതിർപ്പുകൾ ലഭിച്ചിരുന്നില്ലെന്നും വ്യക്തമാക്കി.