Skip to content

വെറും 20 പന്തിൽ ഫിഫ്റ്റി, തകർപ്പൻ നേട്ടത്തിൽ സംഗക്കാരയെയും ജയവർധനെയെയും പിന്നിലാക്കി ഷണക

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷണക കാഴ്ച്ചവെച്ചത്. അവസാന ഓവറുകളിൽ താരം തകർത്തടിച്ചതോടെയാണ് ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക വമ്പൻ സ്കോർ നേടിയത്. മത്സരത്തിലെ ഈ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് കുറിച്ചിരിക്കുകയാണ് ഷണക.

22 പന്തിൽ 2 ഫോറും 6 സിക്സും ഉൾപ്പെടെ പുറത്താകാതെ 56 റൺസ് ഷണക അടിച്ചുകൂട്ടിയിരുന്നു. വെറും 20 പന്തിൽ നിന്നുമാണ് താരം തൻ്റെ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ അന്താരാഷ്ട്ര ടി20 യിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന ശ്രീലങ്കൻ ബാറ്റ്സ്മാനെന്ന തകർപ്പൻ റെക്കോർഡ് ഷണക സ്വന്തമാക്കി.

21 പന്തിൽ ഫിഫ്റ്റി നിന്നും ഫിഫ്റ്റി നേടിയിട്ടുള്ള മുൻ താരങ്ങളായ മഹേള ജയവർധനെ, കുമാർ സംഗക്കാര എന്നിവരെ പിന്നിലാക്കികൊണ്ടാണ് ഈ റെക്കോർഡ് ഷണക സ്വന്തമാക്കിയത്.

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് ഇന്ത്യ അടിച്ചുകൂട്ടി. 31 പന്തിൽ 52 റൺസ് നേടിയ കുശാൽ മെൻഡിസ്, 19. പന്തിൽ 37 റൺസ് നേടിയ അസലങ്ക എന്നിവരാണ് ഷണകയ്ക്കൊപ്പം മത്സരത്തിൽ തിളങ്ങിയത്.