സഞ്ജുവിനെ വേട്ടയാടി നിർഭാഗ്യം, പരമ്പരയിൽ നിന്നും പുറത്ത്, പകരക്കാരനായി പഞ്ചാബ് കിങ്സ് താരം

സഞ്ജു സാംസണെ വിടാതെ വേട്ടയാടി നിർഭാഗ്യം. ഏറെ പ്രതീക്ഷവെച്ചുപുലർത്തിയ ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ നിന്നും സഞ്ജു സാംസൺ പുറത്തായി. ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെയാണ് സഞ്ജുവിന് പരിക്ക് പറ്റിയത്.

രണ്ടാം മത്സരത്തിനായി ടീം പൂനെയിലേക്ക് തിരിച്ചപ്പോൾ സ്കാനിങിനായി സഞ്ജു മുംബൈയിൽ തുടരുകയാണ്. ബിസിസിഐ മെഡിക്കൽ ടീമാണ് സഞ്ജുവിന് റെസ്റ്റ് നിർദ്ദേശിച്ചിരിക്കുന്നത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ തിളങ്ങുവാൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 6 പന്തിൽ 5 റൺസ് നേടിയാണ് സഞ്ജു പുറത്തായത്.

പഞ്ചാബ് കിങ്സിൻ്റെ ജിതേഷ് ശർമ്മയെയാണ് സഞ്ജുവിന് പകരക്കാരനായി ഇന്ത്യ ടീമിൽ ഉൾപെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഐ പി എൽ സീസണിൽ പഞ്ചാബിനായി തകർപ്പൻ പ്രകടനമായിരുന്നു ജിതേഷ് ശർമ്മ കാഴ്ച്ചവെച്ചത്. 12 മത്സരങ്ങളിൽ നിന്നും 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 234 റൺസ് ജിതേഷ് ശർമ്മ നേടിയിരുന്നു. ടി20 ക്രിക്കറ്റിൽ മികച്ച റെക്കോർഡാണ് ജിതേഷ് ശർമ്മയ്ക്കുള്ളത്. 71 ഇന്നിങ്സിൽ നിന്നും 30.28 ശരാശരിയിൽ 147 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 1787 റൺസ് താരം നേടിയിട്ടുണ്ട്.

പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീം ;

ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (WK), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് (വിസി), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, ജിതേഷ് ശർമ (WK), വാഷിംഗ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സർ പട്ടേൽ, അർഷ്‌ദീപ് സിംഗ്, ഹർഷൽ പട്ടേൽ , ഉംറാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.