സഞ്ജു സാംസൺ പുറത്ത്, പകരക്കാരനായി സർപ്രൈസ് താരം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ തുടർന്നുള്ള മത്സരങ്ങളിൽ നിന്നും സഞ്ജു സാംസൺ പുറത്ത്. ആദ്യ മത്സരത്തിനിടെ പരിക്കേറ്റതിനെ തുടർന്നാണ് പരമ്പരയിൽ നിന്നും സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ ക്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ കാൽമുട്ടിനാണ് സഞ്ജുവിന് പരിക്കേറ്റത്.

പരിക്കിനെ തുടർന്ന് സഞ്ജു ടീമിനൊപ്പം പുനെയിലേക്ക് യാത്ര ചെയ്തിരുന്നില്ല. സ്കാനിങിനായി സഞ്ജു സാംസൺ മുംബൈയിൽ തന്നെ തുടരുകയാണ്. പഞ്ചാബ് കിങ്സിൻ്റെ വിദർഭ താരം ജിതേഷ് ശർമ്മയെ ബിസിസിഐ പകരക്കാരനായി ടീമിൽ ഉൾപെടുത്തി.

കഴിഞ്ഞ ഐ പി എല്ലിൽ മികച്ച പ്രകടമായിരുന്നു ജിതേഷ് ശർമ്മ കാഴ്ച്ചവെച്ചത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി 12 മത്സരങ്ങളിൽ നിന്നും 29.25 ശരാശരിയിൽ 160 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 234 റൺസ് താരം നേടിയിരുന്നു. നാളെ നടക്കുന്ന മത്സരത്തിൽ താരം അരങ്ങേറ്റം കുറിക്കുമോ എന്ന് തീർച്ചയായിട്ടില്ല. സഞ്ജുവിന് പകരക്കാരനായി രാഹുൽ ത്രിപാതിയായിരിക്കും പ്ലേയിങ് ഇലവനിൽ ഇടം നേടുക.