ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ സഞ്ജു സാംസൺ കളിച്ചേക്കില്ല

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജു സാംസൺ കളിച്ചേക്കില്ലെന്ന് റിപോർട്ടുകൾ. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഫീൽഡിങിനിടെ പരിക്കേറ്റതിനെ തുടർന്നാണ് സഞ്ജുവിന് രണ്ടാം മത്സരം നഷ്ട്ടമാകുന്നത്.

പൂനെയിൽ നടക്കുന്ന രണ്ടാം മത്സരത്തിനായി സഞ്ജു ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. സ്കാനിങിനായി സഞ്ജു മുംബൈയിൽ തന്നെ തുടരുകയെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. വാങ്കഡെയിൽ നടന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കൻ ഇന്നിങ്സിലെ ആദ്യ ഓവറിൽ ക്യാച്ച് എടുക്കുന്നതിനിടെയാണ് സഞ്ജുവിന് പഠിക്ക് പറ്റിയത്. ക്യാച്ച് കൈപ്പിടിയിൽ ഒതുക്കിയെങ്കിലും നിലത്തുവീണതോടെ പന്ത് സഞ്ജുവിൻ്റെ കയ്യിൽ നിന്നും തെറിച്ചുപോവുകയായിരുന്നു.

മത്സരത്തിൽ ഫീൽഡിങ് തുടർന്നുവെങ്കിലും മത്സരശേഷം കാൽമുട്ടിൽ വീക്കം അനുഭവപെട്ടതോടെ സഞ്ജു മെഡിക്കൽ ഉപദേശം സ്വീകരിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ മികവ് പുലർത്താൻ സഞ്ജുവിന് സാധിച്ചിരുന്നില്ല. 6 പന്തിൽ 5 റൺസ് നേടിയ സഞ്ജു ധനഞ്ജയ ഡി സിൽവയ്ക്കെതിരെയാണ് പുറത്തായത്.

സഞ്ജുവിന് മത്സരത്തിൽ കളിക്കാൻ സാധിച്ചില്ലെങ്കിൽ രാഹുൽ ത്രിപാതി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചേക്കും. കഴിഞ്ഞ പരമ്പരകളിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും താരത്തിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിച്ചിരുന്നില്ല.