Skip to content

3 പന്തിൽ വേണ്ടത് 5 റൺസ്, തോൽവി അടുത്ത് കണ്ട ഘട്ടത്തിൽ നിന്ന് ടീമിനെ ജയത്തിലേക്ക് നയിച്ച് അക്‌സർ – അവസാന ഓവർ കാണാം

ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശകരമായ ജയം. ടോസ് നഷ്ട്ടപ്പെട്ട് ആദ്യം ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 5 വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക വിജയലക്ഷ്യത്തോട്അടുത്തെങ്കിലും 2 റൺസ് അകലെ അവസാനിച്ചു.

അവസാന 2 ഓവറിൽ 29 റൺസ് വേണമെന്നിരിക്കെ ക്രീസിൽ ഉണ്ടായിരുന്ന കരുണരത്നെയും കസുൻ രജിതയും 19ആം ഓവറിൽ 16 റൺസ് നേടി. അവസാന ഓവറിൽ 13 റൺസായിരുന്നു ലക്ഷ്യം, ആദ്യ 3 പന്തിൽ 8 റൺസ് നേടി ലക്ഷ്യം 3 പന്തിൽ 5 എന്ന നിലയിലാക്കി. നാലാം പന്തിൽ റൺസ് നേടാനായില്ല, അഞ്ചാം പന്തിൽ രണ്ടാം റൺസിനായി ഓടുന്നതിനിടെ റൺ ഔട്ട്, അവസാന പന്തിൽ 4 റൺസ് ജയിക്കാൻ വേണപ്പോൾ 1 റൺസ് മാത്രമാണ് നേടാനായത്.

68 റൺസിൽ നിൽക്കെ 5 വിക്കറ്റ് നഷ്ട്ടമായ ശ്രീലങ്കയ്ക്ക് പ്രതീക്ഷകൾ സമ്മാനിച്ചത് 27 പന്തിൽ 45 റൺസ് നേടിയ ക്യാപ്റ്റൻ ഷനകയുടെ ഇന്നിംഗ്സും 10 പന്തിൽ 21 റൺസ് നേടിയ ഹസരങ്കയുടെ പ്രകടനവുമാണ്. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റകാരൻ ശിവം മാവി 4 വിക്കറ്റും ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്ക് എന്നിവർ 2 വിക്കറ്റ് വീതവും വീഴ്ത്തി.