ഞെട്ടിച്ച് ഇഷാൻ കിഷൻ്റെ തകർപ്പൻ ക്യാച്ച്, വീഡിയോ കാണാം

ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ക്യാച്ചിലൂടെ ഞെട്ടിച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഇഷാൻ കിഷൻ. മത്സരത്തിൽ ശ്രീലങ്കയുടെ അസലങ്കയെയാണ് തകർപ്പൻ ക്യാച്ചിലൂടെ ഇഷാൻ കിഷൻ പുറത്താക്കിയത്.

ഉമ്രാൻ മാലിക്ക് എറിഞ്ഞ എട്ടാം ഓവറിലായിരുന്നു ഈ തകർപ്പൻ ക്യാച്ച് ഇഷാൻ കിഷൻ നേടിയത്. ഓവറിലെ അഞ്ചാം പന്തിൽ പുൾ ചെയ്യാനുള്ള അസലങ്കയുടെ ശ്രമം പാളുകയും ബാറ്റിൽ എഡ്ജ് ചെയ്ത് പുറകിൽ ബൗണ്ടറിയിലേക്ക് പോയ പന്ത് പിന്നാലെ ഓടിയെത്തി ഒടുവിൽ ഡൈവിലൂടെ ഇഷാൻ കിഷൻ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 23 പന്തിൽ 43 റൺസ് നേടിയ ദീപക് ഹൂഡ, 20 പന്തിൽ 31 റൺസ് നേടിയ അക്ഷർ പട്ടേൽ എന്നിവരുടെ മികവിലാണ് ഇന്ത്യ പൊരുതാവുന്ന സ്കോർ നേടിയത്. ഇഷാൻ കിഷൻ 29 പന്തിൽ 37 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ഹാർദിക്ക് പാണ്ഡ്യ 27 പന്തിൽ 29 റൺസ് നേടി. അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ എന്നിവർക്ക് മികവ് പുലർത്താൻ സാധിച്ചില്ല.