ബുംറ തിരിച്ചെത്തുന്നു, ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ സൂപ്പർതാരത്തെ ഉൾപെടുത്തി ബിസിസിഐ

പരിക്കിൽ നിന്നും മുക്തനായി ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി തിരിച്ചെത്തുന്നു. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ബുംറയെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തി. നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ അനുവാദം ലഭിച്ചതോടെയാണ് ബിസിസിഐ താരത്തെ ടീമിൽ ഉൾപെടുത്തിയത്.

ഇതിന് മുൻപ് അവസാനമായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ബുംറ ഇന്ത്യയ്ക്കായി കളിച്ചത്. പിന്നീട് പരിക്കിനെ തുടർന്ന് ഐസിസി ടി20 ലോകകപ്പും താരത്തിന് നഷ്ടപെട്ടിരുന്നു. ബുംറയുടെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് പുതിയ ഉണർവാകുമെന്ന കാര്യത്തിൽ സംശയമില്ല. ടി20 പരമ്പരയ്ക്ക് ശേഷം ജനുവരി പത്തിനാണ് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ഇന്ത്യൻ ഏകദിന ടീം ; രോഹിത് ശർമ്മ (c), ഹാർദിക് പാണ്ഡ്യ (vc), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഇഷാൻ കിഷൻ (wk), വാഷിംഗ്ടൺ സുന്ദർ, യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് , ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ