Skip to content

പുറത്തായതിന് പുറകെ ബംഗ്ലാദേശ് താരങ്ങളുമായി കൊമ്പുകോർത്ത് വിരാട് കോഹ്ലി, വീഡിയോ

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിലും മികവ് പുറത്തെടുക്കാനാകാതെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ആദ്യ ഇന്നിങ്സിൽ 24 റൺസ് നേടിയ കോഹ്ലിക്ക് രണ്ടാം ഇന്നിങ്സിൽ ഒരു റൺ നേടാൻ മാത്രമാണ് കോഹ്ലിക്ക് സാധിച്ചത്. ഇതിനിടെ രണ്ടാം ഇന്നിങ്സിൽ പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങളുമായി കോഹ്‌ലി വാക്ക്പോരിൽ ഏർപ്പെടുകയും ചെയ്തു.

കോഹ്‌ലി പുറത്തായതിന് പിന്നാലെ ബംഗ്ലാദേശ് താരങ്ങൾ വലിയ രീതിയിൽ ആഘോഷിക്കുകയും താരങ്ങൾ ചില വാക്കുകൾ പ്രായോഗിക്കുകയും ചെയ്തിരുന്നു. ഇതിൽ കോഹ്ലി പ്രകോപിതനാവുകയും താരം വാക്കുകൾ തിരിച്ച് പ്രായോഗിക്കുകയും ചെയ്യുകയായിരുന്നു.

വീഡിയോ ;

മത്സരത്തിലേക്ക് വരുമ്പോൾ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ പരുങ്ങുകയാണ്. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 45 റൺസ് നേടിയിട്ടുണ്ട്. 26 റൺസ് നേടിയ അക്ഷർ പട്ടേലും 3 റൺസ് നേടിയ ജയദേവ് ഉനാട്കട്ടുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. മത്സരത്തിൽ വിജയിക്കാൻ ഇനി 100 റൺസ് കൂടെ ഇന്ത്യയ്ക്ക് വേണം.

ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർ വരാനിരിക്കെ ഇന്ത്യ വിജയം കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. പരമ്പരയിലെ ആദ്യ മത്സരത്തിൽ അനായാസ വിജയം ഇന്ത്യ നേടിയിരുന്നു.