Skip to content

വിജയലക്ഷ്യം 145 റൺസ്, തകർച്ചയോടെ തുടങ്ങി ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ടെസ്റ്റ് മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാം ഇന്നിങ്സിൽ 145 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് 45 റൺസ് 4 എടുക്കുന്നതിനിടെ വിക്കറ്റുകൾ നഷ്ടമായി.

2 റൺ നേടിയ ക്യാപ്റ്റൻ കെ എൽ രാഹുൽ, 6 റൺ നേടിയ ചേതേശ്വർ പുജാര, 7 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 1 റൺ നേടിയ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 54 പന്തിൽ 26 റൺസ് നേടിയ അക്ഷർ പട്ടേലും 3 റൺസ് നേടിയ ഉനാട്കട്ടുമാണ് ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത്. രണ്ട് ദിനവും ആറ് വിക്കറ്റും ശേഷിക്കെ ഇനി വിജയിക്കാൻ 100 റൺസ് ഇന്ത്യയ്ക്ക് വേണം.

നേരത്തെ ആദ്യ ഇന്നിങ്സിൽ 87 റൺസിൻ്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ ബംഗ്ളാദേശിനെ 231 റൺസിൽ ഒതുക്കിയിരുന്നു. 51 റൺസ് നേടിയ സകീർ ഹസൻ, 98 പന്തിൽ 73 റൺസ് നേടിയ ലിട്ടൻ ദാസ്, 31 റൺസ് നേടിയ നുറുൽ ഹസൻ, 31 റൺസ് നേടിയ ടസ്കിൻ അഹ്മദ് എന്നിവരാണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, മൊഹമ്മദ് സിറാജ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.