Skip to content

ഫുൾ ടോസിൽ പുറത്തായി റിസ്വാൻ , ചിരി അടക്കാനാകാതെ ജോ റൂട്ടും ഇംഗ്ലണ്ട് താരങ്ങളും, വീഡിയോ കാണാം

കളിക്കളത്തിൽ ചിരിപടർത്തി പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ്റെ വിക്കറ്റ്. കറാച്ചിയിൽ നടക്കുന്ന മൂന്നാം ടെസ്റ്റിലെ ആദ്യ ദിനത്തിൽ ജോ റൂട്ടിനെതിരെയാണ് റിസ്വാൻ പുറത്തായത്. നന്നായി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ് റൂട്ട് എറിഞ്ഞ മോശം ബോളിൽ റിസ്വാൻ പുറത്തായത്.

മത്സരത്തിലെ 49 ആം ഓവറിലെ അവസാന പന്തിലായിരുന്നു റിസ്വാൻ പുറത്തായത്. ജോ റൂട്ട് എറിഞ്ഞ ഫുൾ ടോസ് ക്രീസിൽ നിന്നും വെളിയിൽ ഇറങ്ങി ബൗണ്ടറിയിലേക്ക് പറത്താൻ റിസ്വാൻ ശ്രമിക്കുകയും പ്രതീക്ഷിച്ച പോലെ ബാറ്റിൽ കൊള്ളാതിരുന്ന പന്ത് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കൈപിടിയിൽ ഒതുക്കുകയും ചെയ്യുകയായിരുന്നു.

ഫുൾ ടോസിൽ കിട്ടിയ വിക്കറ്റിൽ അത്ഭുതപെട്ട റൂട്ടിനും ഒപ്പം സഹതാരങ്ങൾക്കും ചിരിയടക്കാനും സാധിച്ചില്ല. 24 പന്തിൽ 19 റൺസ് നേടിയാണ് മൊഹമ്മദ് റിസ്വാൻ പുറത്തായത്. അതിന് പിന്നാലെ 123 പന്തിൽ 78 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന പാക് ക്യാപ്റ്റൻ ബാബർ അസം റണ്ണൗട്ടാവുകയും ചെയ്തു.

വീഡിയോ ;

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇംഗ്ലണ്ട് പരമ്പര ഇതിനോടകം സ്വന്തമാക്കികഴിഞ്ഞു. റാവൽപിണ്ടിയിൽ 74 റൺസിന് വിജയിച്ച ഇംഗ്ലണ്ട് മുൾട്ടാനിൽ നടന്ന രണ്ടാം ടെസ്റ്റിൽ 26 റൺസിനാണ് വിജയിച്ചത്.