Skip to content

എന്തൊരു റിഫ്ലക്ഷൻ! സ്ലിപ്പിൽ നിന്ന് ക്യാച്ച് ഡ്രോപ്പ് ചെയ്ത് കോഹ്ലി, രക്ഷകനായി പന്ത് – വീഡിയോ

513 വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് നാലാം ദിനം മത്സരം പുരോഗമിക്കുമ്പോൾ 64 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ 160 റൺസ് നേടിയിട്ടുണ്ട്. 177 പന്തിൽ നിന്ന് 74 റൺസുമായി സാകിർ മുന്നേറുമ്പോൾ മറുവശത്ത് 13 റൺസുമായി ലിറ്റണ് ദാസാണ്. 124 റൺസ് ഓപ്പണിങ് കൂട്ടുകെട്ടിന് ശേഷമാണ് ബംഗ്ലാദേശിന് ആദ്യ വിക്കറ്റ് നഷ്ട്ടമായത്.

ആദ്യ വിക്കറ്റിനായി വലഞ്ഞ ഇന്ത്യയ്ക്ക് 47ആം ഓവറിലെ ആദ്യ പന്തിൽ 67 റൺസ് നേടിയ ഷാന്റോയെ പുറത്താക്കി ഉമേഷ് യാദവാണ് ആശ്വാസം പകർന്നത്. സ്ലിപ്പിൽ നിൽക്കുകയായിരുന്ന കോഹ്ലിയുടെ കൈകളിലേക്കാണ് ക്യാച്ച് എത്തിയത്, എന്നാൽ  കൈയിൽ നിന്ന് ക്യാച്ച് വഴുതി റിഷഭ് പന്തിന്റെ നേർക്കാണ് പോയത്. ഭാഗ്യവശാൽ റിഷഭ് പന്ത്‌ നിലത്ത് പതിക്കും മുമ്പ് ഭദ്രമായി കൈകലാക്കി. ഇതോടെ മികച്ച കൂട്ടുകെട്ടിന് ഒടുവിൽ ഷാന്റോയ്ക്ക് മടങ്ങേണ്ടി വന്നു.

മൂന്നാമനായി എത്തിയ യാസിർ അലിക്ക് അധികമായുസ് ഉണ്ടായിരുന്നില്ല, 5 റൺസ് നേടിയതിന് പിന്നാലെ അക്‌സർ പട്ടേലിന്റെ ഡെലിവറിയിൽ ബൗൾഡ് ആയി. 8 വിക്കറ്റുകൾ ബാക്കി നിൽക്കെ ജയിക്കാൻ ഇനി ബംഗ്ലാദേശിന് 353 റൺസ് കൂടി വേണം. മികച്ച കൂട്ടുകെട്ടുകൾ പിറന്നാൽ ബംഗ്ലാദേശിന് ചരിത്രം രചിക്കാം.