Skip to content

പ്രവചന സിംഹം! ആരാധകരെ അമ്പരപ്പിച്ച് ഓസ്‌ട്രേലിയ-സൗത്താഫ്രിക്ക മത്സരത്തിനിടെ പോണ്ടിങ്ങിന്റെ പ്രവചനം – വീഡിയോ

ഓസ്‌ട്രേലിയ-സൗത്താഫ്രിക്ക ടെസ്റ്റ് സീരിസിന് ഇന്ന് ഗാബയിൽ വെച്ച് തുടക്കമായി. മത്സരത്തിൽ ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ സൗത്താഫ്രിക്ക രണ്ടാം സെക്ഷനിൽ 152 റൺസിൽ ഓൾ ഔട്ട്. 64 റൺസ് നേടിയ വെരെയ്നാണ് ടോപ്പ് സ്‌കോറർ. 27ൽ നിൽക്കെ 4 വിക്കറ്റ് നഷ്ട്ടമായ സൗത്താഫ്രിക്കയെ ബാവുമയും വെരെയ്നും ചേർന്നാണ് പിടിച്ചു കയറ്റിയത്. ഇരുവരും ചേർന്ന് 98 റൺസ് കൂട്ടിച്ചേർത്തിരുന്നു.

ടീം സ്‌കോർ 125ൽ നിൽക്കെ 38 റൺസ് നേടിയ ബാവുമ പുറത്തായതോടെ സൗത്താഫ്രിക്ക തകർന്നടിയുകയായിരുന്നു. അവസാന 5 വിക്കറ്റിൽ വെറും 27 റൺസാണ് നേടിയത്. സ്റ്റാർക്ക്, ലിയോണ് എന്നിവർ 3 വിക്കറ്റും, ബോളൻഡും കമമ്മിൻസും 2 വിക്കറ്റ് വീതയും വീഴ്ത്തി.

മത്സരത്തിനിടെ കമെന്ററി ബോക്‌സിൽ ഉണ്ടായിരുന്ന മുൻ ഓസ്ട്രേലിയൻ ഇതിഹാസ താരം പോണ്ടിങ്ങിന്റെ പ്രവചനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. ലിയോണിന്റെ ഓവറിൽ മാർക് ജാൻസൻ ബാറ്റ് ചെയ്യുന്നതിനിടെയാണ് തന്റെ നിരീക്ഷണവുമായി പോണ്ടിങ് എത്തിയത്.

പോന്റിങിന്റെ വാക്കുകൾ ഇങ്ങനെ…
“ലിയോണ് തന്റെ നാലാം ഓവറിന്റെ പകുതി കടന്നിരിക്കുകയാണ്. വെറും 8 റൺസ് മാത്രമാണ് വിട്ട് നൽകിയത്. മിഡ്ഓണിൽ ഫീല്ഡിങ് സജ്ജമാക്കിയിരിക്കുകയാണ്. മുകളിലൂടെ അടിക്കാൻ ബാറ്ററുടെ മേൽ സമ്മർദ്ദമുണ്ടാക്കുകയാണ്”. ഇത് പറഞ്ഞ് നിർത്തിയതും ജാൻസൻ സ്റ്റെപ് ചെയ്ത് കൂറ്റനടിക്ക് ശ്രമിച്ചു. എന്നാൽ കൃത്യമായി ബാറ്റിൽ ബോൾ കണക്ട് ആകാതിരുന്നതിനാൽ അവിടെ തന്നെ ഉയർന്ന് ക്യാച്ച് ആവുകയായിരുന്നു. ഇതാദ്യമായല്ല പോണ്ടിങ് പ്രവചനവുമായി ആരാധകരെ അമ്പരപ്പിക്കുന്നത്. 2021ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയൻ പര്യടനത്തിൽ പൃഥ്വിഷായുടെ പുറത്താകലും പോണ്ടിങ് കൃത്യമായി പ്രവചിച്ചിരുന്നു.

https://twitter.com/7Cricket/status/1603967666057891841?t=iIo-ZE0WG4mHri2wVSJMlA&s=19

2021ലെ പൃഥ്വി ഷായ്ക്കെതിരെയുള്ള പോണ്ടിങ്ങിന്റെ പ്രവചനം:

https://twitter.com/7Cricket/status/1339431663852511234?t=RUA_5eK8hq8O7sYi5BTobA&s=19