Skip to content

1443 ദിവസങ്ങൾക്ക് ശേഷം സെഞ്ചുറി, സെഞ്ചുറി വരൾച്ച അവസാനിപ്പിച്ച് പൂജാര – വീഡിയോ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ സെഞ്ചുറിയുമായി പൂജാര. 1443 ദിവസങ്ങൾക്ക് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിൽ പൂജാര സെഞ്ചുറി നേടുന്നത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറിക്ക് അരികെ എത്തിയിരുന്നുവെങ്കിലും 90 റൺസിൽ നിൽക്കെ പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ പൂജാരയുടെ സെഞ്ചുറിക്ക് ഡിക്ലയർ ചെയ്യുന്നത് നീട്ടി വെക്കുകയായിരുന്നു.

പൂജാരയുടെ ടെസ്റ്റ് കരിയറിലെ വേഗമേറിയ സെഞ്ചുറി കൂടിയാണിത്. 130 പന്തിൽ നിന്നാണ് സെഞ്ചുറി. 87 പന്തിൽ നിന്ന് ഫിഫ്റ്റി പൂർത്തിയാക്കിയ പൂജാര വെറും 43 പന്തിൽ നിന്നാണ് സെഞ്ചുറിയിലേക്ക് എത്തിചേർന്നത്. 2019ൽ സിഡ്‌നിയിൽ ഓസ്‌ട്രേലിയയ്ക്കെതിരെ ആയിരുന്നു അവസാന സെഞ്ചുറി. പിന്നാലെ മോശം ഫോമിലൂടെ കടന്ന് പോയ പൂജാര ടീമിൽ നിന്ന് വരെ സ്ഥാനം നഷ്ട്ടപെട്ടിരുന്നു.

ടെസ്റ്റ് കരിയറിലെ 19ആം സെഞ്ചുറിയാണിത്. അതേസമയം ഇന്ത്യ രണ്ടാം ഇന്നിംഗ്‌സിൽ 258 റൺസ് കൂടി നേടി ലീഡ് 512ൽ എത്തിച്ചിട്ടുണ്ട്. പൂജാരയെ കൂടാതെ ഗിലും സെഞ്ചുറി നേടിയിട്ടുണ്ട്. ടെസ്റ്റിലെ ഗില്ലിന്റെ ആദ്യ സെഞ്ചുറിയാണിത്. 19 റൺസുമായി കോഹ്ലി പുറത്താകാതെ നിന്നു. 23 റൺസ് നേടിയ രാഹുലാണ് ആദ്യ പുറത്തായത്.