Skip to content

റിവ്യുവിന് നൽകിയിട്ടും പരിശോധിക്കാതെ അമ്പയർ, ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിൽ നാടകീയത – വീഡിയോ

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിനം പുരോഗമിക്കുകയാണ്. 404 റൺസ് ആദ്യ ഇന്നിംഗ്‌സിൽ നേടിയ ഇന്ത്യ ബംഗ്ലാദേശിനെ 150ൽ ഒതുക്കിയിരുന്നു.ബംഗ്ലാദേശിനെ ഫോളോ ഓണിന് അനുവദിക്കുന്നതിന് പകരം ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനായി ഇറങ്ങുകയായിരുന്നു.

ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് 50 ഓവർ പിന്നിട്ടപ്പോൾ 2ന് 188 എന്ന നിലയിലാണ്. 50 റൺസുമായി പൂജാരയും 1 റൺസുമായി കോഹ്ലിയുമാണ് ക്രീസിൽ. സെഞ്ചുറി നേടിയ ഗില്ലിന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ട്ടമായത്. ടെസ്റ്റ് ക്രിക്കറ്റിലെ കന്നി സെഞ്ചുറി നേടിയ ഗിൽ 110ൽ നിൽക്കെയാണ് പുറത്തായത്. ബൗണ്ടറിക്ക് ശ്രമിക്കുന്നതിനിടെ ക്യാച്ചിൽ അവസാനിച്ചു. 23 റൺസ് നേടിയ ക്യാപ്റ്റൻ രാഹുലും പുറത്തായിട്ടുണ്ട്.

മത്സരത്തിനിടെ 32ആം ഓവറിലെ ആദ്യ പന്തിൽ പൂജാരയ്ക്കെതിരെ എൽബിഡബ്ല്യൂ റിവ്യു നൽകിയിട്ടും പാതി വഴിയിൽ ഡിആർഎസ് പരിശോധന ഉപേക്ഷിച്ചത് നാടകീയ സംഭവങ്ങൾക്ക് വഴിവെച്ചിരുന്നു. ടെക്നിക്കൽ പ്രശ്നം കാരണം ബോൾ ട്രാക്കിങ് പ്രവർത്തിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്  പരിശോധന ഉപേക്ഷിച്ചത്. ഓണ്ഫീൽഡ് അമ്പയറുടെ വിധി പ്രകാരം പൂജാര ബാറ്റിങ് തുടർന്നു.