Skip to content

അഞ്ച് വിക്കറ്റ് നേട്ടവുമായി കുൽദീപ് യാദവ്, ബംഗ്ലാദേശിനെ ചുരുക്കികെട്ടി വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ

ആതിഥേയരായ ബംഗ്ലാദേശിനെ ചുരുക്കികെട്ടി ആദ്യ ഇന്നിങ്സിൽ വമ്പൻ ലീഡ് സ്വന്തമാക്കി ഇന്ത്യ. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിൻ്റെ മികവിലാണ് ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെ റൺസിൽ 150 ഇന്ത്യ ഒതുക്കിയത്. ഒന്നാം ഇന്നിങ്സിൽ 254 റൺസിൻ്റെ വമ്പൻ ലീഡ് ഇന്ത്യ സ്വന്തമാക്കി.

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാരിൽ ആർക്കും തന്നെ മികവ് പുലർത്താൻ സാധിച്ചില്ല. 28 റൺസ് നേടിയ മുഷ്ഫിഖുർ റഹിമും റൺസ് നേടിയ 24 മെഹദി ഹസനും മാത്രമാണ് ഇന്ത്യൻ ബൗളർമാർക്ക് മുൻപിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്.

ഓവറിൽ റൺസ് വഴങ്ങിയാണ് കുൽദീപ് യാദവ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയത്. മൊഹമ്മദ് സിറാജ് മൂന്ന് വിക്കറ്റും അക്ഷർ പട്ടേലും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതവും നേടി.

നേരത്തെ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു. 90 റൺസ് നേടിയ ചേതേശ്വർ പുജാര, 86 റൺസ് നേടിയ ശ്രേയസ് അയ്യർ, 58 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 40 റൺസ് നേടിയ കുൽദീപ് യാദവ് എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.