Skip to content

വാക്ക് പോരിന് തൊട്ടുപിന്നാലെ ലിറ്റൺ ദാസിനെ പുറത്താക്കി സിറാജ്, അഗ്രസീവ് സെലിബ്രേഷനുമായി വിരാട് കോഹ്ലി, വീഡിയോ കാണാം

ബംഗ്ലാദേശിനെതിരെയും തൻ്റെ അഗ്രസീവ് സമീപനം തുടർന്ന് ഇന്ത്യൻ പേസർ മൊഹമ്മദ് സിറാജ്. ബംഗ്ലാദേശിൻ്റെ ആദ്യ ഇന്നിങ്സിൽ ലിറ്റൺ ദാസിനെ പുറത്താക്കികൊണ്ടുള്ള താരത്തിൻ്റെ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കൂട്ടിന് വിരാട് കോഹ്ലിയും ചേർന്നതോടെ ആരാധകരുടെ ആവേശം ഇരട്ടിയായി.

ആദ്യ ഇന്നിങ്സിലെ പതിനാലാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ലിറ്റൺ ദാസിനെ സിറാജ് പുറത്താക്കിയത്. അതിന് മുൻപത്തെ പന്തിന് ശേഷം സിറാജും ലിറ്റൺ ദാസും തമ്മിൽ വാക്ക് പോര് നടന്നിരുന്നു. ലിറ്റൺ ദാസിനോട് സിറാജ് എന്തോ പറയുകയും പിന്നാലെ താൻ കേട്ടില്ലയെന്ന് ലിറ്റൺ ദാസ് ആംഗ്യം കാണിക്കുകയും എന്താണ് പറഞ്ഞതെന്ന് സിറാജിനോട് ചോദിക്കുകയും ചെയ്തു.

തൊട്ടടുത്ത പന്തിൽ തന്നെ സിറാജ് ലിറ്റൺ ദാസിനെ പുറത്താക്കികൊണ്ട് ചുണ്ടത്ത് വിരൽ വെച്ച് സെലിബ്രേറ്റ് ചെയ്യുകയും പിന്നാലെ കാണികളെ നോക്കി ചെവിയിൽ കൈവെച്ചുകൊണ്ട് കോഹ്ലിയും സെലിബ്രേഷനിൽ ഒപ്പം ചേർന്നു.

വീഡിയോ ;

മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 404 റൺസ് നേടിയിരുന്നു. 90 റൺസ് നേടിയ ചേതേശ്വർ പുജാര, 86 റൺസ് നേടിയ ശ്രേയസ് അയ്യർ, 58 റൺസ് നേടിയ രവിചന്ദ്രൻ അശ്വിൻ, 40 റൺസ് നേടിയ കുൽദീപ് യാദവ്, 46 റൺസ് നേടിയ റിഷാഭ് പന്ത് എന്നിവർ ഇന്ത്യയ്ക്കായി മികവ് പുലർത്തി.