Skip to content

വാലറ്റത്ത് പൊരുതി അശ്വിനും കുൽദീപും, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ മികച്ച സ്കോർ നേടി ഇന്ത്യ. ആദ്യ ഇന്നിങ്സിൽ റൺസ് 404 നേടി ഇന്ത്യ ഓൾ ഔട്ടായി. വാലറ്റത്തിൽ രവിചന്ദ്രൻ അശ്വിൻ്റെയും കുൽദീപ് യാദവിൻ്റെയും കൂട്ടുകെട്ടാണ് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചത്.

രണ്ടാം ദിനം 278 ന് 6 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ 86 റൺസ് നേടിയ ശ്രേയസ് അയ്യരിനെ നഷ്ടപെട്ടിരുന്നു. പിന്നീട് ഇന്ത്യയെ ചുരുക്കികെട്ടാമെന്ന് ബംഗ്ലാദേശ് പ്രതീക്ഷിച്ചുവെങ്കിലും എട്ടാം വിക്കറ്റിൽ 92 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് അശ്വിനും കുൽദീപും ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. അശ്വിൻ 58 റൺസ് നേടി പുറത്തായപ്പോൾ കുൽദീപ് യാദവ് 40 റൺസ് നേടി പുറത്തായി.

ശ്രേയസ് അയ്യർക്ക് പുറമെ 90 റൺസ് നേടിയ ചേതേശ്വർ പുജാരയും ആദ്യ ഇന്നിങ്സിൽ ഇന്ത്യയ്ക്കായി തിളങ്ങിയിരുന്നു. റിഷഭ് പന്ത് 45 പന്തിൽ 46 റൺസ് നേടി പുറത്തായി.

ബംഗ്ലാദേശിന് വേണ്ടി തൈജുൽ ഇസ്ലാം, മെഹദി ഹസൻ എന്നിവർ നാല് വിക്കറ്റ് വീതം നേടി മികവ് പുലർത്തി.