Skip to content

സ്റ്റോക്സിനെ വരെ നോക്കു കുത്തിയാക്കി പാകിസ്ഥാന്റെ ‘നിഗൂഢ സ്പിന്നർ’ – വീഡിയോ

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച പാകിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദ് മുൾട്ടാൻ സ്റ്റേഡിയത്തിൽ കസറുകയാണ്. ഇംഗ്ലണ്ട് 281ൽ ഓൾ ഔട്ടായപ്പോൾ 7 വിക്കറ്റും വീഴ്ത്തിയത് ഈ യുവതാരമായിരുന്നു. ആദ്യ 7 വിക്കറ്റും മറ്റാർക്കും വിട്ട് നൽകാതെ വീഴ്ത്തുകയായിരുന്നു അബ്രാർ . ഒരുവേള 10 വിക്കറ്റും അവൻ വീഴ്ത്തുമെന്ന് കരുതിയെങ്കിലും അവസാന 3 വിക്കറ്റ് വീഴ്ത്തി സാഹിദ് മുന്നോട്ട് വന്നു.

22 ഓവർ എറിഞ്ഞ അബ്രാർ 114 റൺസ് വഴങ്ങിയാണ് 7 വിക്കറ്റ് വീഴ്ത്തിയത്. സാക് ക്രോളി (19), ഡകറ്റ് (63), ഒല്ലി പോപ്പ് (60), ജോ റൂട്ട് (8), ഹാരി ബ്രൂക്ക് (9), സ്റ്റോക്‌സ് (30) എന്നിവരാണ് അബ്രാറിന് മുന്നിൽ കീഴടങ്ങിയത്. എറിഞ്ഞ അഞ്ചാം പന്തിൽ തന്നെ ക്രോളിയെ ബൗൾഡ് ആക്കിയാണ് തുടങ്ങിയത്. സമകാലിന ക്രിക്കറ്റിലെ മികച്ച ടെസ്റ്റ് പ്ലേയറിൽ ഒരാളായ റൂട്ടിന് പോലും അബ്രാറിന് മുന്നിൽ കീഴടങ്ങേണ്ടി വന്നു.

ഇതിൽ സ്റ്റോക്സിനെ ബൗൾഡ് ആക്കിയ ഡെലിവറിയാണ് ശ്രദ്ധേയം. ഗൂഗ്ലിയിൽ കണക്ക് കൂട്ടലുകൾ തെറ്റിയ സ്റ്റോക്‌സ് പുറത്തായതിന് പിന്നാലെ ആശ്ചര്യത്തോടെയാണ് അബ്രാറിനെ നോക്കിയത്. 43ആം ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ കണ്ണഞ്ചിപ്പിക്കുന്ന ഡെലിവറി.

https://twitter.com/TheRealPCB/status/1601142237106085889?t=tqJ3QgwU3gGBOz_iHI8agQ&s=19