Skip to content

ഇവനെന്താ കാണിക്കുന്നെ! ചിരിപ്പടർത്തി താക്കൂറിന്റെ പുറത്താകൽ, രസകരമായ പ്രതികരണവുമായി ശാഖിബ് – വീഡിയോ

ആദ്യ ഏകദിനത്തിന് സമാനമായ ത്രില്ലിംഗ് മാച്ചിൽ ഇന്ത്യയെ 5 റൺസിന് പരാജയപ്പെടുത്തി ബംഗ്ലാദേശ്. വാശിയേറിയ മത്സരത്തിൽ പരിക്ക് കാരണം ഓപ്പണിങ്ങിൽ ഇറങ്ങാതെ അവസാനം ക്രീസിൽ എത്തിയ രോഹിതാണ് ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചത്. അവസാന 6 പന്തിൽ 20 റൺസ് വേണമെന്നപ്പോൾ ആദ്യ 5 പന്തിൽ 14 റൺസ് നേടി ബംഗ്ലാദേശിനെ വിറപ്പിച്ചു, എന്നാൽ അവസാന പന്തിൽ വിജയസിക്സ് നേടാൻ രോഹിതിനായില്ല. ഇതോടെ 3 മത്സരങ്ങൾ അടങ്ങുന്ന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി.

272 ചെയ്‌സ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് ശുഭകരമായ തുടക്കമല്ലായിരുന്നു. രണ്ടാം ഓവറിലെ അഞ്ചാം പന്തിൽ കോഹ്ലിയെ പുറത്താക്കി ബംഗ്ലാദേശ് വേട്ടയ്ക്ക് തുടക്കമിട്ടു. തൊട്ടടുത്ത ഓവറിൽ ധവാനും മടങ്ങി. ഇത്തവണ പ്രൊമോഷൻ ലഭിച്ച് ടോപ്പ് ഓര്ഡറിൽ എത്തിയ സുന്ദർ ടീം 39ൽ നിൽക്കെ മടങ്ങി. 65ൽ നിൽക്കെ രാഹുലും മടങ്ങിയതോടെ ഇന്ത്യ പരുങ്ങലിലായി. എന്നാൽ അയ്യറും അക്‌സർ പട്ടേലും ചെറുത്ത് നില്പ് നടത്തി.

അഞ്ചാം വിക്കറ്റിൽ 107 റൺസ് നേടി തകർച്ചയ്ക്ക് അവസരം നൽകിയില്ല. എന്നാൽ 172ൽ നിൽക്കെ അയ്യർ പുറത്താവുകയും അധികം വൈകാതെ അക്സറും പുറത്താവുകയും ചെയ്തതോടെ ഇന്ത്യ സമ്മർദ്ദത്തിലായി. പിന്നീട് കണ്ടത് രോഹിതിന്റെ ഒറ്റയാൾ പോരാട്ടവും ഒടുവിൽ കീഴടങ്ങുന്നതുമാണ്. 

അതേസമയം മത്സരത്തിൽ താക്കൂറിന്റെ പുറത്താകൽ ആരാധകരിൽ ചിരിപ്പടർത്തിയിരുന്നു. ശാഖിബിന്റെ ഡെലിവറിയിൽ സ്റ്റെപ് ചെയ്ത് അടിക്കാൻ കയറിയ താക്കൂറിന് പിഴച്ചു, പാതിവഴിയിൽ എന്ത് ചെയ്യണമെന്ന് അറിയാതെ ഡിഫെൻഡ് ചെയ്യാൻ നോക്കിയെങ്കിലും അവിടെയും പരാജയപ്പെട്ടു. ഇതോടെ സ്റ്റംപിങ് ആവുകയായിരുന്നു.