Skip to content

പരിക്ക് വകവെക്കാതെ രോഹിത്!, വേണ്ടത് 6 പന്തിൽ 20!,
ആരാധകരെ മുൾമുനയിൽ നിർത്തിയ അവസാന ഓവർ – വീഡിയോ

അവസാനം ക്രീസിലെത്തിയ ക്യാപ്റ്റൻ രോഹിതിന്റെ വെടിക്കെട്ട് ഇന്നിങ്‌സും ഇന്ത്യയ്ക്ക് തുണയായില്ല. ബംഗ്ലാദേശിനെതിരായ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് 5 റൺസിന്റെ പരാജയം. ജയത്തോടെ 3 മത്സരങ്ങൾ അടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി. പരിക്കേറ്റ രോഹിത് ശർമ്മ ഓപ്പണിങ്ങിൽ എത്തിയിരുന്നില്ല. ഇന്ത്യയുടെ ഏഴാം വിക്കറ്റ് നഷ്ട്ടമായതിന് പിന്നാലെയാണ് ക്രീസിലെത്തിയത്.

അപ്പോൾ 7.2 ഓവറിൽ 65 റൺസായിരുന്നു വിജയലക്ഷ്യം. പരിക്കേറ്റ കൈ വകവെക്കാതെ സിക്സുകളും ഫോറുകളും പറത്തി ഇന്ത്യൻ സ്‌കോർ ഉയർത്തുകയായിരുന്നു. അവസാന 2 ഓവറിൽ 40 ലക്ഷ്യം ഉള്ളത് 49ആം ഓവറിൽ 20 റൺസ് നേടി ലക്ഷ്യം 20 ആക്കി മാറ്റി. അവസാന ഓവറിൽ ജയിക്കാൻ 20 റൺസായിരുന്നു. 5 പന്തിൽ 2 ഫോറും 1 സിക്‌സും പറത്തി, 1 പന്തിൽ 6 റൺസ് എന്നതിലേക്ക് എത്തിച്ചു.

എന്നാൽ അവസാന പന്തിൽ 1 റൺസ് മാത്രമാണ് നേടാനായത്. 28 പന്തിൽ 5 സിക്‌സും 3 ഫോറും ഉൾപ്പെടെ 51 റൺസ് നേടിയ രോഹിത് ആരാധകരുടെ ഹൃദയം കവർന്നു. അതേസമയം 102 പന്തിൽ 82 റൺസ് നേടി ശ്രയസ് അയ്യറും 56 പന്തിൽ 56 റൺസ് നേടിയ അക്‌സർ പട്ടേലുമാർ ഇന്ത്യയെ തകർച്ചയിൽ നിന്ന്‌ കരകയറ്റിയത്. ഒരു ഘട്ടത്തിൽ ഇന്ത്യ 4ന് 65 എന്ന നിലയിലായിരുന്നു.

https://twitter.com/cric24time/status/1600498930420436993?t=_2QTfkYrMtVo2YX5zPUKOw&s=19
https://twitter.com/cric24time/status/1600499469396873218?t=IiAl9ldoWHFmGYZgZPK0Hw&s=19