Skip to content

വിക്കറ്റിന് പിറകിൽ അമ്പരപ്പിക്കുന്ന ക്യാച്ചുമായി കെ എൽ രാഹുൽ – വീഡിയോ

തകർന്നടിഞ്ഞ ബംഗ്ലാദേശിന് രക്ഷയായി മെഹിദി ഹസന്റേയും (100)  മഹ്മൂദുള്ളയുടെയും (77) ഇന്നിംഗ്സ്. 6ന് 69 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ ഏഴാം വിക്കറ്റിൽ 148 റൺസ് പാർട്ണർഷിപ്പ് പടുത്തുയർത്തി മെഹിദിയും മഹ്മൂദുള്ളയും കരകയറ്റുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇന്ത്യയ്‌ക്കെതിരെ നേടുന്ന ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് ഇത്.
217ൽ നിൽക്കെ മഹ്മൂദുള്ള പുറത്തായതിന് പിന്നാലെ മെഹിദി നസും അഹമ്മദിനെയും കൂട്ടു പിടിച്ച് സ്കോറിന്റെ വേഗത കൂട്ടി.

ഇന്നിംഗ്‌സിലെ അവസാന ഓവറിൽ താക്കൂറിനെതിരെ 2 സിക്സിന്റെ അകമ്പടിയോടെ 15 റൺസ് നേടി ഏകദിനത്തിലെ കന്നി സെഞ്ചുറി മെഹിദി നേടുകയായിരുന്നു. ഇന്ത്യ  ബൗളർമാർ തുടക്കത്തിൽ കാണിച്ച വീര്യം മറന്നപ്പോൾ അവസാന 10 ഓവറിൽ ബംഗ്ലാദേശ് 102 റൺസാണ് അടിച്ചു കൂട്ടിയത്.

വാഷിങ്ടൺ സുന്ദർ 3 വിക്കറ്റും സിറാജ് 2 വിക്കറ്റും ഉമ്രാൻ മാലിക്ക് 2 വിക്കറ്റും വീഴ്ത്തി. 77 റൺസ് നേടിയ മഹ്മൂദുള്ളയെ പുറത്താക്കിയാണ് ഉമ്രാൻ മാലിക് രണ്ടാം വിക്കറ്റ് നേടിയത്. വിക്കറ്റിന് പിറകിൽ കിടിലൻ ഡൈവിലൂടെ രാഹുൽ കൈപിടിയിൽ ഒതുക്കുകയായിരുന്നു.

https://twitter.com/Sobuujj/status/1600425329994379265?t=5AP72cOa0YQxYr02iHprzA&s=19