CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

പരിക്കിലും പതറാതെ വിജയം ഉറപ്പിച്ച് റോസ് ടെയ്‌ലർ 

ഇംഗ്ലണ്ടുമായുള്ള നാലാം ഏകദിനത്തിൽ അപരാജിത സെഞ്ചുറിയുമായി ന്യൂസിലാൻഡ് ടീമിനെ മുന്നിൽ നിന്നും നയിച്ച് സീരിസ് 2-2 ആക്കി റോസ് ടെയ്‌ലർ. നാലാം ഏകദിനത്തിൽ 5 വിക്കറ്റിനാണ് ന്യൂസിലാൻഡ് വിജയം സ്വന്തമാക്കിയത്. 

ഇംഗ്ലണ്ട് നൽകിയ 336 റൺസ് എന്ന വിജയ ലക്ഷ്യം ടോം ലാന്തം (71) നൽകിയ പിന്തുണയോട് കൂടി ടെയ്‌ലർ പൂർത്തികരിക്കുകയായിരുന്നു. 147 പന്തിൽ നിന്നും പുറത്താവാതെ 181 റൺസാണ് റോസ് ടെയ്‌ലർ സ്വന്തമാക്കിയത്. ടെയ്‌ലറുടെ ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. 
കാലിലെ പേശി വലിവ് ഉണ്ടായിട്ട് കൂടി അത് വക വെക്കാതെ ടീമിന് വേണ്ടി അവസാന നിമിഷം വരെ പൊരുതി കൊണ്ടാണ് ടെയ്‌ലർ മൂന്ന് പന്തുകൾ ബാക്കി നിൽക്കെ ന്യൂസിലാന്റിന് ജയം സമ്മാനിച്ചത്. 

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ജോണി ബെയർസ്‌റ്റോ ജോ റൂട്ട് എന്നിവരുടെ സെഞ്ചുറി മികവിൽ 9 വിക്കറ്റ് നഷ്ടത്തിൽ 335 റൺസ് നേടി. ബെയർസ്‌റ്റോ 106 പന്തിൽ നിന്നും 138 റൺസും റൂട്ട് 102 റൺസുമാണ് നേടിയത്. ഒരു ഘട്ടത്തിൽ 38 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിൽ 267 റൺസ് ആയ ഇംഗ്ലണ്ട് സോതിയുടെ (4/58) മികച്ച ബോളിങ് പ്രകടനത്തിന് മുൻപിലാണ് 335 റൺസിൽ ഒതുങ്ങിയത്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഓപ്പണിങ് താരങ്ങൾ ആയ മൺറോ ഗുപ്റ്റിൽ രണ്ട് പേരും പൂജ്യത്തിന് പുറത്തായിട്ടും പതറാതെ മുന്നേറി വിജയം സ്വന്തമാക്കി. ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 45 റൺസ് നേടി ടെയ്‌ലർക്കൊപ്പം 84 റൺസിന്റെ കൂട്ടുക്കെട്ട് മൂന്നാം വിക്കറ്റിൽ ഉണ്ടാക്കിയപ്പോൾ ലന്തവുമായി 189 റൺസിന്റെ കൂട്ടുക്കെട്ട് നാലാം വിക്കറ്റിൽ പിറന്നു. 17 ഫോറും 6 സിക്സും അടങ്ങിയതായിരുന്നു ടെയ്‌ലറുടെ ഇന്നിംഗ്സ്. 

Get real time updates directly on you device, subscribe now.

Leave a Reply