Skip to content

ക്യാപ്റ്റൻ അടക്കമുള്ളവർക്ക് വൈറസ് ബാധ, ആദ്യ ടെസ്റ്റിന് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക

പാകിസ്ഥാനെതിരായ ചരിത്ര ടെസ്റ്റ് പരമ്പരയ്ക്ക് മുൻപേ ഇംഗ്ലണ്ട് ക്യാമ്പിൽ ആശങ്ക. ആദ്യ ടെസ്റ്റ് നാളെ റാവൽപിണ്ടിയിൽ ആരംഭിക്കാനിരിക്കെ ടീമിലെ പകുതിയിലധികം പേരും വൈറസ് ബാധിതരായി.

ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് അടക്കം ടീമിലെ 14 കളിക്കാരാണ് വ്യക്തമല്ലാത്ത വൈറസ് ബാധിതരായിരിക്കുന്നത്. ഈ താരങ്ങൾ ആർക്കും തന്നെ ഇന്ന് പരിശീലനത്തിന് ഇറങ്ങുവാൻ സാധിച്ചില്ല. ഹാരി ബ്രൂക്, സാക് ക്രോളി, കീറ്റൺ ജെന്നിങ്സ്, ഒല്ലി പോപ്പ്, ജോ റൂട്ട് എന്നിവർ മാത്രമാണ് ഇന്ന് പരിശീലനത്തിന് ഇറങ്ങിയത്.

മത്സരത്തിൽ പ്ലേയിങ് ഇലവനെ ഇംഗ്ലണ്ട് നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഓൾ റൗണ്ടർ ലിയാം ലിവിങ്സ്റ്റണെ ഇംഗ്ലണ്ട് ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. നീണ്ട 17 വർഷങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ഇംഗ്ലണ്ട് കളിക്കുന്ന ടെസ്റ്റ് പരമ്പരയാണിത്.

ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (c), ബെൻ ഫോക്സ് (WK), ലിയാം ലിവിംഗ്സ്റ്റൺ, ഒല്ലി റോബിൻസൺ, ജാക്ക് ലീച്ച്, ജിമ്മി ആൻഡേഴ്സൺ.