Skip to content

പ്രകടനത്തെ കുറിച്ച് ചോദിച്ച ഹർഷ ബോഗ്ലയോട് ദേഷ്യപ്പെട്ട് റിഷഭ് പന്തിന്റെ മറുപടി – വീഡിയോ

പരിമിത ഓവർ ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് റിഷഭ് പന്ത്കടന്നു പോകുന്നത്.ന്യുസിലാൻഡിനെതിരായ ടി20 ഏകദിന സീരിസിലും അതിന് മാറ്റമില്ല. മൂന്നാം ഏകദിനത്തിന് മുന്നോടിയായി ഹർഷ ബോഗ്ലയുമായുള്ള അഭിമുഖത്തിൽ റിഷഭ് പന്ത് ഫോമിനെ കുറിച്ചും ഗെയിം പ്ലാനിനെ കുറിച്ചും സംസാരിച്ചിരുന്നു.

“ടി20യിൽ ബാറ്റിംഗ് ഓപ്പൺ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, ഏകദിനത്തിൽ നാലിലോ അഞ്ചിലോ ബാറ്റ് ചെയ്യാനാണ് ആഗ്രഹം. ടെസ്റ്റിൽ ഞാൻ അഞ്ചാം നമ്പറിൽ മാത്രമാണ് ബാറ്റ് ചെയ്യുന്നത്.  വ്യത്യസ്ത പൊസിഷനുകളിൽ ബാറ്റ് ചെയ്യുമ്പോൾ ഗെയിം പ്ലാൻ മാറുന്നു, എന്നാൽ അതേ സമയം, ടീമിന് ഏറ്റവും മികച്ചത് എന്താണെന്ന് കോച്ചും ക്യാപ്റ്റനും ചിന്തിക്കുന്നു.  എവിടെ അവസരം ലഭിച്ചാലും എന്റെ കഴിവിന്റെ പരമാവധി ചെയ്യാൻ ഞാൻ ശ്രമിക്കും ” പന്ത് പറഞ്ഞു.

പിന്നാലെ ഫോമിനെ കുറിച്ച് ചോദിച്ചപ്പോൾ ചെറിയ ദേഷ്യത്തോടെയാണ് റിഷഭ് പന്ത് മറുപടി നൽകിയത്. “സർ, റെക്കോർഡ് ഒരു നമ്പർ മാത്രമാണ്.  എന്റെ വൈറ്റ്-ബോൾ ക്രിക്കറ്റിലെ റെക്കോർഡുകൾ അത്ര മോശമല്ല. താരതമ്യത്തിന് ഇപ്പോൾ അർത്ഥമില്ല, എനിക്ക് 24-25 വയസ്സ് മാത്രമേ ഉള്ളൂ.  നിങ്ങൾക്ക് താരതമ്യം ചെയ്യണമെങ്കിൽ, എനിക്ക് 30-32 വയസ്സുള്ളപ്പോൾ നിങ്ങൾക്കത് ചെയ്യാം.  അതിനുമുമ്പ്, താരതമ്യത്തിൽ കാര്യമില്ല. ” പന്ത് കൂട്ടിച്ചേർത്തു.