Skip to content

ഇന്ത്യയുടെ പോരായ്മ പരിഹരിക്കാൻ പരാഗിനാകുമോ, വിജയ് ഹസാരെ ട്രോഫിയിൽ പന്ത് കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങി യുവതാരം

വിജയ് ഹസാരെ ട്രോഫിയിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരിക്കുകയാണ് ആസാമിൻ്റെ രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. സോഷ്യൽ മീഡിയയിൽ ഏറെ പരിഹാസരങ്ങൾ നേരിട്ട താരം തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ട് വിമർശകർക്ക് മറുപടി നൽകികൊണ്ടിരിക്കുകയാണ്. പാർട്ട് ടൈം ബൗളറാകാൻ കഴിവുള്ള താരങ്ങളെ ഇന്ത്യ തേടുമ്പോഴാണ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം താരം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്.

ജമ്മു കാശ്മീരിനെതിരായ ക്വാർട്ടർ ഫൈനലിൽ തകർപ്പൻ സെഞ്ചുറി നേടി പരാഗ് ആസ്സാമിനെ സെമിഫൈനലിൽ എത്തിച്ചിരുന്നു. 351 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ആസ്സാമിന് വേണ്ടി 116 പന്തിൽ 12 ഫോറും 12 സിക്സും ഉൾപ്പടെ 174 റൺസ് പരാഗ് അടിച്ചുകൂട്ടി. വെറും 77 പന്തിൽ നിന്നാണ് പരാഗ് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്.

ഈ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ബാറ്റ്സ്മാൻ കൂടിയാണ് പരാഗ്. 8 ഇന്നിങ്സിൽ നിന്നും 2 സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും ഉൾപ്പടെ 76.71 ശരാശരിയിൽ 537 റൺസ് താരം അടിച്ചുകൂട്ടിയിട്ടുണ്ട്. സീസണിൽ 9 വിക്കറ്റും റിയാൻ പരാഗ് നേടിയിട്ടുണ്ട്.

സെമി ഫൈനലിൽ റുതുരാജ് ഗയ്ക്ക്വാദ് നയിക്കുന്ന ശക്തരായ മഹാരാഷ്ട്രയാണ് ആസ്സാമിൻ്റെ എതിരാളികൾ.