Skip to content

ക്ലാസിക് ഗിൽ, അപ്പർ കട്ടിലൂടെ തകർപ്പൻ സിക്സ് നേടി യുവതാരം, വീഡിയോ കാണാം

ഏകദിന ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യൻ യുവ ഓപ്പണർ ശുഭ്മാൻ ഗിൽ. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഫിഫ്റ്റി നേടി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചാണ് താരം പുറത്തായത്. ടി20 ക്രിക്കറ്റിൻ്റെ ഈ കാലത്ത് മറ്റുള്ള യുവതാരങ്ങൾ അസാമാന്യ ഷോട്ടുകൾ കളിക്കുമ്പോൾ ക്ലാസിക് ഷോട്ടുകൾ കൊണ്ട് സമ്പന്നമായ ഗില്ലിൻ്റെ ഈ ചെറിയ ഇന്നിങ്സ്.

മത്സരത്തിൽ അപ്പർ കട്ടിലൂടെ താരം നേടിയ സിക്സ് ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. മാറ്റ് ഹെൻറി എറിഞ്ഞ പത്താം ഓവറിലെ മൂന്നാം പന്തിലായിരുന്നു താരം അനായാസം മനോഹരമായ ഈ സിക്സ് നേടിയത്.

വീഡിയോ ;

മത്സരത്തിൽ 65 പന്തിൽ ഒരു ഫോറും 3 സിക്സും ഉൾപ്പടെ 50 റൺസ് നേടിയാണ് ഗിൽ പുറത്തായത്. ഗില്ലിനൊപ്പം 77 പന്തിൽ 13 ഫോർ അടക്കം 72 റൺസ് നേടികൊണ്ട് ക്യാപ്റ്റൻ ശിഖാർ ധവാനും ഇന്ത്യയ്ക്ക് വേണ്ടി മികവ് പുലർത്തി. ഓപ്പണിങ് കൂട്ടുകെട്ടിൽ 124 റൺസ് ഇരുവരും കൂട്ടിച്ചേർത്തു.

ഈ വർഷം ഏകദിന ക്രിക്കറ്റിൽ 8 ഇന്നിങ്സിൽ നിന്നും 58.28 ശരാശരിയിൽ ഒരു സെഞ്ചുറിയും രണ്ട് ഫിഫ്റ്റിയും ഉൾപ്പടെ 408 റൺസ് ശുഭ്മാൻ ഗിൽ നേടിയിട്ടുണ്ട്.