Skip to content

കുട്ടി ആരാധകന് തൻ്റെ ഗ്ലൗസ് സമ്മാനിച്ച് ഡേവിഡ് വാർണർ, വീഡിയോ കാണാം

നീണ്ട ഇടവേളയ്‌ക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി കുറിച്ചിരിക്കുകയാണ് ഡേവിഡ് വാർണർ. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ തകർപ്പൻ സെഞ്ചുറി നേടിയാണ് വാർണർ പുറത്തായത്. പുറത്തായി കളിക്കളത്തിൽ നിന്നും മടങ്ങുന്നതിനിടെ കുട്ടി ആരാധകന് തൻ്റെ ബാറ്റിങ് ഗ്ലൗസ് സമ്മാനിച്ചുക്കൊണ്ട് വാർണർ ഹൃദയം കീഴടക്കി.

മത്സരത്തിൽ 102 പന്തിൽ 106 റൺസ് നേടിയാണ് വാർണർ പുറത്തായത്. ഏകദിന ക്രിക്കറ്റിലെ തൻ്റെ പത്തൊമ്പതാം സെഞ്ചുറിയാണ് മത്സരത്തിൽ വാർണർ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ വാർണറിൻ്റെ 44 ആം സെഞ്ചുറി കൂടിയാണിത്. നീണ്ട 1043 ദിവസങ്ങൾക്ക് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ വാർണർ നേടുന്ന സെഞ്ചുറിയാണിത്.

മത്സരത്തിൽ പുറത്തായി മടങ്ങുന്നതിനിടയിൽ തൻ്റെ ബാറ്റിങ് ഗ്ലൗസ് ഡേവിഡ് വാർണർ കുട്ടിആരാധകന് സമ്മാനിച്ചു.

മത്സരത്തിൽ ഓപ്പണിങ് കൂട്ടുകെട്ടിൽ 269 റൺസ് ഡേവിഡ് വാർണറും ട്രാവിസ് ഹെഡും കൂട്ടിച്ചേർത്തു. വാർണർ 106 റൺസ് നേടി പുറത്തായപ്പോൾ ട്രാവിസ് ഹെഡ് 130 പന്തിൽ 16 ഫോറും 4 സിക്സും ഉൾപ്പടെ 152 റൺസ് കൂട്ടിച്ചേർത്തു.