Skip to content

ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയൻ താരത്തിൻ്റെ അവിശ്വസനീയ ബൗണ്ടറി സേവ്, വീഡിയോ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അവിശ്വസനീയ ബൗണ്ടറി സേവിലൂടെ ഞെട്ടിച്ച് ഓസ്ട്രേലിയൻ താരം ആഷ്ടൺ അഗർ. ഏവരെയും അമ്പരിപ്പിക്കുന്ന മികവിലൂടെയാണ് താരം സിക്സാകേണ്ടിയിരുന്ന പന്ത് തടുത്തിട്ടത്.

മത്സരത്തിൽ കമിൻസ് എറിഞ്ഞ 45 ആം ഓവറിലാണ് താരത്തിൻ്റെ തകർപ്പൻ ഫീൽഡിങ് മികവിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഓവറിലെ അവസാന പന്തിൽ മലാൻ ബൗണ്ടറിയിലേക്ക് പായിക്കുകയും ഡീപ് മിഡ് വിക്കറ്റിലുണ്ടായിരുന്ന അഗർ ഉയർന്നുചാടികൊണ്ട് പന്ത് കൈപ്പിടിയിലൊതുക്കുകയും ബൗണ്ടറിയിലേക്ക് വീഴുന്നതിന് മുൻപേ പന്ത് റോപ്പിനുള്ളിലേക്ക് എറിയുകയും ചെയ്തു. സിക്സെന്ന് ഉറപ്പിച്ച പന്തിൽ ഒരു റൺ നേടാൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഡേവിഡ് മലാൻ്റെ സെഞ്ചുറി മികവിലാണ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 287 റൺസ് നേടിയത്. 128 പന്തിൽ 12 ഫോറും 4 സിക്സും ഉൾപ്പടെ 134 റൺസ് നേടിയാണ് മലാൻ പുറത്തായത്. 34 റൺസ് നേടിയ ഡേവിഡ് വില്ലിയാണ് ടീമിലെ രണ്ടാമത്തെ ടോപ്പ് സ്കോറർ.

ഓസ്ട്രേലിയക്ക് വേണ്ടി ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, ആഡം സാംപ എന്നിവർ മൂന്ന് വിക്കറ്റ് വീതവും മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.