CricKerala
Latest Malayalam Cricket News, Malayalam Cricket News Today, New malayalam Cricket News, Malayalam Sports News Cricket, Indian Criket Malayala News

ഡേവിഡ് വാർണർ – ഡീകോക്ക് തർക്കത്തിലേക്ക് നയിച്ചത് 

സൗത്താഫ്രിക്കക്ക് എതിരായ ആദ്യ ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് 118 റൺസിന്റെ തകർപ്പൻ വിജയം . അഞ്ചാം ദിനം 293 /9 എന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച സൗത്താഫ്രിക്ക 298 റൺസിന് ഓൾ ഔട്ട് ആയി . മത്സരത്തിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ സ്റ്റാർക് ആണ് മാൻ ഓഫ് ദി മാച്ച് .

മത്സരത്തിലെ നാലാം ദിനം ആണ് നിഭാഗ്യകാരമായ സംഭവം അരങ്ങേറിയത് . വെളിച്ചകുറവ് മൂലം മത്സരം നിർത്തി കളിക്കാർ ഡ്രസിങ് റൂമിലേക്ക് മടങ്ങവേ ഓസ്‌ട്രേലിയൻ വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറും ഡീകോക്കും വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് . അങ്ങേയറ്റം പ്രകോപിതനായായിരുന്നു ഡേവിഡ് വാർണറുടെ പെരുമാറ്റം . ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഓപ്പണർ കവാജയും ചേർന്നാണ് ഡേവിഡ് വാർണറെ സംനയിപ്പിച്ചത് . 

വീഡിയോ : 

Cctv ദൃശ്യങ്ങൾ പുറത്തായത്തിന് ശേഷം വാർണറെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി . 

ഡീകോക്ക് ഡേവിഡ് വാർണറിന്റെ ഭാര്യയെ അനാവശ്യം പറഞ്ഞതാണ് തർക്കത്തിലേക്ക് നയിച്ചതെന്നാണ്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . 

മത്സര ശേഷം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഇതു തന്നെയാണ് പങ്ക് വെച്ചതും . ഡീകോക്ക് വ്യക്തിപരമായി അവഹേളിച്ചെന്നും അതാണ് വാർണർ ഇത്രയും പ്രീകോപിതനാകാൻ കാരണമെന്നും സ്റ്റീവ് സ്മിത്ത് വ്യക്തമാക്കി .  

സംഭവത്തെ പറ്റി അന്വേഷണം നടത്തുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പറഞ്ഞു . 

Get real time updates directly on you device, subscribe now.

Leave a Reply