Skip to content

ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ച് റിഷഭ് പന്ത്, കയ്യടിച്ച് സോഷ്യൽ മീഡിയ

ഐസിസി ടി20 ലോകകപ്പിൽ നിസ്വാർത്ഥമായ പ്രവൃത്തിയിലൂടെ കയ്യടി നേടി ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്. മത്സരത്തിൽ അവസാന ഓവറിൽ ടീമിന് വേണ്ടി സ്വന്തം വിക്കറ്റ് ത്യജിച്ചതാണ് ആരാധകരുടെ ഹൃദയം കീഴടക്കിയത്.

തകർപ്പൻ ഫോമിലുള്ള ഹാർദിക് പാണ്ഡ്യയെ ക്രീസിലെത്തിക്കാൻ വേണ്ടിയായിരുന്നു പന്ത് വിക്കറ്റ് ത്യജിക്കേണ്ടിവന്നത്. ജോർദാൻ എറിഞ്ഞ ഓവറിലെ മൂന്നാം പന്ത് ബാറ്റിൽ കൊള്ളിക്കാൻ റിഷഭ് പന്തിന് സാധിച്ചില്ല. എന്നാൽ ഇതിനിടെ തന്നെ സിംഗിളിനായി ഹാർദിക് ഓടിയെത്തുകയും ഇതിനിടെ ബട്ട്ലർ പന്ത് ജോർദാനായി ത്രോ ചെയ്യുകയും ചെയ്യും. എന്നാൽ മികച്ച ഫോമിലുള്ള ഹാർദിക് പാണ്ഡ്യ പുറത്താകാതിരിക്കാൻ പന്ത് നോൺ സ്ട്രൈക്കർ എൻഡിലേക്ക് ഓടുകയും പുറത്താവുകയും ചെയ്യുകയായിരുന്നു.

തള്ളവിരൽ ഉയർത്തി തനിക്ക് പരിഭവമില്ലെന്ന് പാണ്ഡ്യയോട് അറിയിച്ച ശേഷമായിരുന്നു പന്ത് കളിക്കളത്തിൽ നിന്നും മടങ്ങിയത്.

എന്നാൽ ഇതിനിടെ പന്തിനെ നേരത്തെ ഇറക്കാതിരുന്ന തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ. വലംകയ്യൻന്മാർക്കെതിരെ മികച്ച റെക്കോർഡുള്ള ആദിൽ റഷീദും ലിവിങ്സ്റ്റണുമെതിരെ റൺസ് കണ്ടെത്താൻ പന്തിന്യൂ സാധിക്കുമായിരുന്നുവെന്നും ഇന്ത്യ ആ അവസരം വിനോയോഗിക്കാതിരുന്നത് വലിയ പിഴവായി പോയെന്നും ആരാധകർ ചൂണ്ടികാട്ടി.