Skip to content

ഐ പി എൽ താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും

അടുത്ത ഐ പി എൽ സീസണിന് മുൻപായി നടക്കുന്ന മിനി താരലേലം അടുത്ത മാസം കേരളത്തിൽ വെച്ചുനടക്കും. ഡിസംബർ 23 ന് കൊച്ചിയിലാണ് താരലേലം നടക്കുന്നത്. ഇതാദ്യമായാണ് ഐ പി എൽ താരലേലം കേരളത്തിൽ നടക്കുന്നത്.

ലീഗിലെ പത്ത് ടീമുകൾ അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ഇപ്പോൾ തന്നെ ആരംഭിച്ചുകഴിഞ്ഞു. ഏതൊക്കെ താരങ്ങളെ നിലനിർത്തണം, ഏതൊക്കെ താരങ്ങളെ റിലീസ് ചെയ്യണമെന്നതിനെ കുറിച്ചുള്ള തിരക്കേറിയ ചർച്ചകളിലാനുൽ ടീമുകൾ ഉള്ളത്.

ഇക്കുറി ഓരോ ടീമുകളുടെയും പേഴ്സ് വാല്യൂവിൽ അഞ്ച് കോടി രൂപ അധികം അനുവദിച്ചിട്ടുണ്ട്. ഇതോടെ ഓരോ ടീമുകളുടെ പേഴ്സ് വാല്യൂ 95 കോടിയായി മാറി. കഴിഞ്ഞ വർഷത്തെ ലേലത്തിന് ശേഷം ഏറ്റവും കൂടുതൽ പേഴ്സ് വാല്യൂ കൈവശമുള്ളത് പഞ്ചാബ് കിങ്സിനാണ് 3.45 കോടി രൂപ ഇപ്പോൾ പഞ്ചാബ് കിങ്സിന് ശേഷിക്കുന്നുണ്ട്.