Skip to content

അന്ന് ഗിൽക്രിസ്റ്റ് ചെയ്തത് ഇക്കുറി ബാബർ പാകിസ്ഥാന് വേണ്ടി ചെയ്യും, മറ്റു ടീമുകൾക്ക് മുന്നറിയിപ്പുമായി മാത്യു ഹെയ്ഡൻ

ഐസിസി ടി20 ലോകകപ്പിലെ മോശം പ്രകടനത്തിലും പാക് ക്യാപ്റ്റൻ ബാബർ അസമിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പാകിസ്ഥാൻ ബാറ്റിങ് കോച്ചും മുൻ ഓസ്ട്രേലിയൻ ഓപ്പണറുമായ മാത്യു ഹെയ്ഡൻ. ബാബർ അസമിൽ നിന്നും സ്പെഷ്യൽ ഇന്നിങ്സ് താൻ പ്രതീക്ഷിക്കുന്നുവെന്നും 2007 ലോകകപ്പ് ഫൈനലിൽ ഗിൽക്രിസ്റ്റ് ഓസ്ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെച്ച പോലെയൊരു പ്രകടനം ബാബർ അസമിൽ നിന്നും ഉണ്ടാകുമെന്നും ഹെയ്ഡൻ പറഞ്ഞു.

2007 ലോകകപ്പിൽ മോശം പ്രകനമായിരുന്നു ഫൈനൽ വരെ ഗിൽക്രിസ്റ്റ് കാഴ്ച്ചവെച്ചതെന്നും എന്നാൽ ഫൈനലിൽ തകർപ്പൻ സെഞ്ചുറി നേടികൊണ്ട് ഗിൽക്രിസ്റ്റ് ഓസ്ട്രേലിയയ്ക്ക് വിജയം നേടികൊടുത്ത് ലോകത്തിന് മുൻപിൽ തൻ്റെ കഴിവ് തെളിയിച്ചുവെന്നും അത്തരത്തിലൊരു പ്രകടനം തീർച്ചയായും ബാബർ അസമിൽ നിന്നും ഉണ്ടാകുമെന്നും മാത്യു ഹെയ്ഡൻ പറഞ്ഞു.

ഈ ലോകകപ്പിൽ ഇതുവരെയും അഞ്ച് ഇന്നിങ്സിൽ നിന്നും 39 റൺസ് നേടുവാൻ മാത്രമാണ് ബാബർ അസമിന് സാധിച്ചിട്ടുള്ളത്.

” കരിയറിൽ തീർച്ചയായും ഉയർച്ചയും താഴ്‌ച്ചകളും ഉണ്ടാകും. 140 മുകളിൽ സ്ട്രൈക്ക് റേറ്റിൽ എല്ലായ്പ്പോഴും സെഞ്ചുറിയും ഫിഫ്റ്റിയും നേടുവാൻ സാധിക്കില്ല. ശാന്തമായ നിമിഷങ്ങൾ ഉണ്ടാകും, പക്ഷേ അതിന് ശേഷം വരുന്നത് കൊടുങ്കാറ്റായിരിക്കും. അതുകൊണ്ട് തന്നെ ബാബറിൽ നിന്നും ഒരു സ്പെഷ്യൽ ഇന്നിങ്സ് ഞാൻ പ്രതീക്ഷിക്കുകയാണ്.” മാത്യു ഹെയ്ഡൻ പറഞ്ഞു.