Skip to content

ലിറ്റൺ ദാസിനെ ബുള്ളറ്റ് ത്രോയിലൂടെ പുറത്താക്കി ഇന്ത്യയെ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ, വീഡിയോ

ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലെ നിർണായക ഘട്ടത്തിൽ തകർപ്പൻ റണ്ണൗട്ടിലൂടെ ഇന്ത്യയിൽ മത്സരത്തിൽ തിരിച്ചെത്തിച്ച് കെ എൽ രാഹുൽ. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്യുകയായിരുന്ന ലിറ്റൻ ദാസിനെയാണ് ബുള്ളറ്റ് ത്രോയിലൂടെ കെ എൽ രാഹുൽ പുറത്താക്കിയത്.

മഴമൂലം തടസ്സപ്പെട്ട മത്സരം പുനരാരംഭിച്ച ആദ്യ ഓവറിലായിരുന്നു ഡയറക്ട് ഹിറ്റിലൂടെ കെ എൽ രാഹുൽ ലിറ്റൻ ദാസിനെ പുറത്താക്കിയത്. അശ്വിൻ എറിഞ്ഞ ഓവറിലെ രണ്ടാം പന്തിൽ ഡബിൾ നേടുവാനുള്ള ശ്രമത്തിനിടെയാണ് ലിറ്റൻ ദാസ് പുറത്തായത്. 30 യാർഡ് സർക്കിളിൽ നിന്നുള്ള കെ എൽ രാഹുലിൻ്റെ ത്രോയിൽ നിന്നും രക്ഷപെടാൻ ഫുൾ ലെങ്ത് ഡൈവും താരത്തെ സഹായിച്ചില്ല.

വീഡിയോ ;

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 പന്തിൽ 64 റൺസ് നേടിയ വിരാട് കോഹ്ലിയുടെയും 32 പന്തിൽ 50 റൺസ് നേടിയ കെ എൽ രാഹുലിൻ്റേയും 16 പന്തിൽ 30 റൺസ് നേടിയ സൂര്യകുമാർ യാദവിൻ്റെയും മികവിലാണ് നിശ്ചിത 20 ഓവറിൽ 184 റൺസ് നേടിയത്.

മറുപടി ബാറ്റിങിൽ ലിറ്റൻ ദാസിൻ്റെ ഫിഫ്റ്റി മികവിൽ മികച്ച തുടക്കം ബംഗ്ലാദേശിന് ലഭിച്ചു. 7 ഓവറിൽ 66 റൺസ് നേടിനിൽക്കവെയാണ് മഴ കളി തടസ്സപെടുത്തിയത്. തുടർന്ന് മഴ മാറിനിന്നതോടെ കളി പുനരാരംഭിക്കുകയും DLS നിയമപ്രകാരമുള്ള ബംഗ്ലാദേശിൻ്റെ വിജയലക്ഷ്യം 16 ഓവറിൽ 151 റൺസായി പുനർനിശ്ചയിക്കുകയും ചെയ്തു.