Skip to content

ക്രീസ് വിട്ടിറങ്ങി മില്ലർ, പന്തെറിയുന്നതിൽ നിന്നും പിന്മാറി രവിചന്ദ്രൻ അശ്വിൻ, വീഡിയോ കാണാം

ഇന്ത്യയ്ക്കെതിരായ ലോകകപ്പ് പോരാട്ടത്തിൽ അഞ്ച് വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് സൗത്താഫ്രിക്ക നേടിയത്. ഫിഫ്റ്റി നേടി പുറത്താകാതെ നിന്ന ഡേവിഡ് മില്ലറാണ് സൗത്താഫ്രിക്കയ്ക്ക് വിജയം സമ്മാനിച്ചത്. മത്സരത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ഡേവിഡ് മില്ലറെ റണ്ണൗട്ടിലൂടെ പുറത്താക്കാനുള്ള അവസരം ഉണ്ടായിരുന്നുവെങ്കിലും അശ്വിൻ അതിന് ശ്രമിക്കാതിരുന്നത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

അശ്വിൻ എറിഞ്ഞ പതിനെട്ടാം ഓവറിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ അവസാന പന്ത് എറിയാനെത്തിയ അശ്വിൻ മില്ലർ തന്നെ ശ്രദ്ധിക്കാതെ ക്രീസ് വിട്ടിറങ്ങുന്നത് കണ്ടുകൊണ്ട് ബൗൾ ചെയ്യുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.

മത്സരത്തിൽ 46 പന്തിൽ 4 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 59 റൺസ് നേടി മികച്ച പ്രകടനമാണ് മില്ലർ കാഴ്ച്ചവെച്ചത്. 52 റൺസ് നേടിയ ഐയ്‌ഡൻ മാർക്രവും മില്ലറിനൊപ്പം മത്സരത്തിൽ തിളങ്ങി. 134 റൺസിൻ്റെ വിജയലക്ഷ്യം 19.4 ഓവറിലാണ് സൗത്താഫ്രിക്ക മറികടന്നത്.

2011 ഏകദിന ലോകകപ്പിന് ശേഷം ഇതാദ്യമായാണ് സൗത്താഫ്രിക്ക ഒരു ഐസിസി ടൂർണമെൻ്റിൽ ഇന്ത്യയെ പരാജയപെടുത്തുന്നത്. ഈ ടി20 ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ തോൽവി കൂടിയാണിത്.