Skip to content

യൂ ബ്യൂട്ടി, മലാനെ പുറത്താക്കുവാൻ തകർപ്പൻ ക്യാച്ച് നേടി അഫ്ഗാൻ ക്യാപ്റ്റൻ, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പിൽ ഇന്ന് ക്യാച്ചുകളുടെ ദിവസമായിരുന്നു. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ അവിശ്വസനീയ ക്യാച്ച് നേടികൊണ്ട് ഗ്ലെൻ ഫിലിപ്പ്സ് ഏവരെയും ഞെട്ടിച്ചപ്പോൾ അഫ്ഗാനും ഇംഗ്ലണ്ടും തമ്മിലുളള മത്സരത്തിൽ ലിയാം ലിവിങ്സ്റ്റണും തകർപ്പൻ ക്യാച്ച് നേടി. അതേ മത്സരത്തിൽ തന്നെ മറ്റൊരു തകർപ്പൻ ക്യാച്ച് നേടി ഞെട്ടിച്ചിരിക്കുകയാണ് അഫ്ഗാൻ ക്യാപ്റ്റൻ മൊഹമ്മദ് നബി.

മത്സരത്തിൽ പതിനാലാം ഓവറിലെ അഞ്ചാം പന്തിൽ 30 പന്തിൽ 18 റൺസ് നേടി ബാറ്റ് ചെയ്യുകയായിരുന്ന ഡേവിഡ് മലാനെയാണ് മികച്ച ക്യാച്ചിലൂടെ നബി പുറത്താക്കിയത്.

മുജീബ് റഹ്മാൻ എറിഞ്ഞ പന്തിൽ മലാൻ കട്ട് ചെയ്ത് ബൗണ്ടറി നേടാനുള്ള ശ്രമം വലത്തോട്ട് ഡൈവ് ചെയ്ത് മൊഹമ്മദ് നബി കൈപിടിയിൽ ഒതുക്കുകയായിരുന്നു.

മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചു. അഫ്ഗാനിസ്താൻ ഉയർത്തിയ 113 റൺസിൻ്റെ വിജയലക്ഷ്യം 18.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. മുൻനിര താളം കണ്ടെത്താൻ പരാജയപെട്ടപ്പോൾ 21 പന്തിൽ 29 റൺസ് നേടിയ ലിയാം ലിവിങ്സ്റ്റനാണ് ഇംഗ്ലണ്ട് വിജയം അൽപ്പമെങ്കിലും നേരത്തെയാക്കിയത്. ബാറ്റിങ്ങിൽ തിളങ്ങാൻ സാധിച്ചില്ലയെങ്കിലും ബൗളിങിൽ അഫ്ഗാൻ മികവ് പുലർത്തി.