Skip to content

ഗ്ലെൻ ഫിലിപ്പ്സിന് ചെക്ക് വെച്ച് ലിവിങ്സ്റ്റൺ, അഫ്ഗാനിസ്ഥാനെതിരെ നേടിയത് സൂപ്പർ ക്യാച്ച്, വീഡിയോ

ഓസ്ട്രേലിയക്കെതിരെ ന്യൂസിലൻഡ് താരം ഗ്ലെൻ ഫിലിപ്പ്സ് നേടിയ അവിശ്വസനീയ ക്യാച്ചിന് ചെക്ക് വെച്ച് ഇംഗ്ലണ്ട് താരം ലിയാം ലിവിങ്സ്റ്റൺ. സൂപ്പർ 12 പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെയാണ് ഈ തകർപ്പൻ ക്യാച്ച് ലിവിങ്സ്റ്റൺ നേടിയത്.

മത്സരത്തിൽ ബെൻ സ്റ്റോക്സ് എറിഞ്ഞ ഏഴാം ഓവറിലായിരുന്നു ഗ്ലെൻ ഫിലിപ്പ്സിന് വെല്ലുവിളി ഉയർത്തികൊണ്ട് ഈ തകർപ്പൻ ക്യാച്ച് ലിവിങ്സ്റ്റൺ നേടിയത്. ഓവറിലെ മൂന്നാം പന്തിൽ അഫ്ഗാൻ ബാറ്റ്സ്മാൻ ഹസ്രതുള്ള സസായ് സ്ക്വയറിന് പിന്നിലേക്ക് ഉയർത്തി അടിക്കുകയും ഡീപ് കവറിൽ നിന്നും ഓടിയെത്തിയ ലിവിങ്സ്റ്റൺ ഫുൾ ലെങ്ത് ഡൈവിലൂടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയും ചെയ്തു.

വീഡിയോ ;

സിഡ്നിയിൽ നടന്ന ഓസ്ട്രേലിയക്കെതിരെ നടന്ന മത്സരത്തിലായിരുന്നു മാർക്കസ് സ്റ്റോയിസിനെ പുറത്താക്കാൻ അവിശ്വസനീയ ക്യാച്ച് ഗ്ലെൻ ഫിലിപ്പ്‌സ് നേടിയത്.

ഓസ്ട്രേലിയയിലെ വലിയ ഗ്രൗണ്ടുകളിൽ ഇത്തരം തകർപ്പൻ ക്യാച്ചുകൾ മത്സരത്തിൽ വഴിതിരിവാകും. സൂപ്പർ 12 ലെ ആദ്യ ദിനത്തിൽ തന്നെ രണ്ട് ക്യാച്ചുകൾ പിറന്നതിനാൽ ടൂർണമെൻ്റിൽ ഇത്തരം ത്രസിപ്പിക്കുന്ന ക്യാച്ചുകൾ ഇനിയും കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.