Skip to content

മലയാളി പൊളിയല്ലേ, നമീബിയക്കെതിരെ ബേസിൽ ഹമീദിൻ്റെ സൂപ്പർ ഷോട്ട്, വീഡിയോ കാണാം

ഐസിസി ലോകകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എ യിലെ അവസാന പോരാട്ടത്തിൽ നമീബിയക്കെതിരെ മികവ് പുലർത്തി യു എ ഇയുടെ മലയാളി താരങ്ങളായ ക്യാപ്റ്റൻ സി പി റിസ്വാനും ബേസിൽ ഹമീദും. നാലാം വിക്കറ്റിൽ ഇരുവരുടെയും തകർപ്പൻ കൂട്ടുകെട്ടാണ് യു എ ഇയ്ക്ക് മത്സരത്തിൽ മികച്ച സ്കോർ സമ്മാനിച്ചത്. തകർപ്പൻ ഷോട്ടുകൾ പായിച്ച് കൊണ്ട് ബേസിൽ ഹമീദ് ത്രസിപ്പിക്കുകയും ചെയ്തു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു എ ഇ നിശ്ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. വളരെ മെല്ലെ തുടങ്ങിയ യു എ ഇ അവസാന അഞ്ചോവറിൽ 50 ലധികം റൺസ് നേടികൊണ്ടാണ് മികച്ച സ്കോറിൽ എത്തിയത്. 50 റൺസ് നേടിയ മൊഹമ്മദ് വസീമിനൊപ്പം 29 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ സി പി റിസ്വാൻ്റെയും 14 പന്തിൽ 25 റൺസ് നേടിയ ബേസിൽ ഹമീദിൻ്റെയും മികവിലാണ് യു എ ഇ മികച്ച സ്കോർ നേടിയത്.

നാലാം വിക്കറ്റിൽ മൂന്നോവറിൽ 35 റൺസ് റിസ്വാനും ബെസിൽ ഹമീദും ചേർന്ന് കൂട്ടിച്ചേർത്തു. ഇതിൽ 25 റൺസും നേടിയത് ബേസിലായിരുന്നു. ജോസ് ബട്ട്ലറെ ഓർമ്മിപ്പിച്ചുകൊണ്ടുള്ള താരത്തിൻ്റെ കിടിലൻ സ്കൂപ്പ് ഷോട്ട് കമൻ്റേറ്റർമാരെ പോലും ത്രസിപ്പിച്ചു.

വീഡിയോ ;

മത്സരത്തിൽ വിജയിച്ചാൽ മാത്രമേ നമീബിയയ്ക്ക് സൂപ്പർ 12 ൽ യോഗ്യത നേടാൻ സാധിക്കൂ. 149 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് ഇതിനോടകം മൂന്ന് വിക്കറ്റ് നഷ്ടമായികഴിഞ്ഞു. ബേസിൽ ഹമീദാണ് രണ്ട് വിക്കറ്റും നേടിയത്.