Skip to content

റോവ്മാൻ പവർ, സിംബാബ്‌വെയ്ക്കെതിരെ പവലിൻ്റെ കൂറ്റൻ സിക്സ്, വിശ്വസിക്കാനാകാതെ സഹതാരം, വീഡിയോ കാണാം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സിംബാബ്‌വെയ്ക്കെതിരെ കൂറ്റൻ സിക്സ് നേടി ഞെട്ടിച്ച് വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ റോവ്മാൻ പവൽ. ഇന്നലെ യു എ ഇ താരം നേടിയ പടുകൂറ്റൻ സിക്സിന് സമാനമായിരുന്നു ഇന്ന് പവൽ നേടിയ ഈ കൂറ്റൻ സിക്സ്.

21 പന്തിൽ ഒരു ഫോറും 2 സിക്സും ഉൾപ്പടെ 28 റൺസ് നേടിയാണ് പവൽ പുറത്തായത്. വിൻഡീസ് ഇന്നിങ്സിലെ അവസാന ഓവറിലെ മൂന്നാം പന്തിലാണ് ഈ കൂറ്റൻ സിക്സ് റോവ്മാൻ പവൽ പറത്തിയത്. 104 മീറ്റർ പറന്ന സിക്സ് സ്റ്റേഡിയത്തിന് പുറത്തേക്ക് പോവുകയും ചെയ്തു. സഹതാരം അകീൽ ഹോസൈൻ പോലും പവലിൻ്റെ ഈ കൂറ്റൻ സിക്സ് കണ്ട് ഞെട്ടി.

വീഡിയോ ;

മത്സരത്തിൽ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 153 റൺസ് വെസ്റ്റിൻഡീസ് നേടി. 35 പന്തിൽ 45 റൺസ് നേടിയ ജോൺസൺ ചാൾസ്, 28 റൺസ് നേടിയ പവൽ, 23 റൺസ് നേടിയ അകീൽ ഹൊസൈൻ എന്നിവർ മാത്രമാണ് വിൻഡീസ് നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

സിംബാബ്‌വെയ്ക്ക് വേണ്ടി സിക്കന്ദർ റാസ നാലോവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മുസാറബനി രണ്ട് വിക്കറ്റും സീൻ വില്യംസ് ഒരു വിക്കറ്റും നേടി.