Skip to content

ബൗണ്ടറി ലൈനിൽ അവിശ്വസനീയ ഫീൽഡിങ് കാഴ്ച്ചവെച്ച് കോൺവെ, വീഡിയോ കാണാം

ത്രിരാഷ്ട്ര ടി20 പരമ്പരയിലെ പാകിസ്ഥാനെതിരായ മത്സരത്തിൽ അവിശ്വസനീയ ഫീൽഡിങ് മികവിലൂടെ ബൗണ്ടറി സേവ് ചെയ്ത് ന്യൂസിലൻഡ് വിക്കറ്റ് കീപ്പർ ഡെവൻ കോൺവേ. ഫുട്ബോൾ സ്റ്റൈലിൽ സ്ലൈഡ് ചെയ്തുകൊണ്ടാണ് ഈ തകർപ്പൻ ഫീൽഡിങ് താരം നടത്തിയത്.

മത്സരത്തിൽ പാകിസ്താൻ ഇന്നിങ്സിൽ ടിം സൗത്തീയ്ക്കെതിരെ ഷദാബ് ഖാൻ പായിച്ച ഷോട്ടാണ് താരം തടുത്തിട്ടത്. ഓഫ് സൈഡിലേക്ക് മാറികൊണ്ട് കോൺവേയ്ക്ക് മുകളിലൂടെ പുറകിലേക്ക് ഷദാബ് പായിച്ച ഷോട്ട് ഒറ്റ നോട്ടത്തിൽ ബൗണ്ടറിയാകുമെന്നാണ് ഏവരും പ്രതീക്ഷച്ചത്. എന്നാൽ പാഡ് ധരിച്ച് കൊണ്ട് പന്തിന് പുറകെ ഓടിയെത്തിയ കോൺവെ പന്ത് ബൗണ്ടറി ലൈനിൽ തട്ടുന്നതിന് മുൻപേ സ്ലൈഡ് ചെയ്തുകൊണ്ട് തട്ടിമാറ്റുകയായിരുന്നു.

താരത്തിൻ്റെ ഈ തകർപ്പൻ സേവ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വീഡിയോ ;

മത്സരത്തിൽ 6 വിക്കറ്റിൻ്റെ വിജയം പാകിസ്ഥാൻ സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ന്യൂസിലൻഡ് ഉയർത്തിയ 148 റൺസിൻ്റെ വിജയലക്ഷ്യം 18.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ പാകിസ്ഥാൻ മറികടന്നു. 79 റൺസ് നേടി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ബാബർ അസമാണ് പാകിസ്ഥാന് വിജയം സമ്മാനിച്ചത്.