Skip to content

ഫിഫ്റ്റി നേടി വാർണർ പുറത്ത് ; ഓസ്‌ട്രേലിയക്ക് മോശം തുടക്കം

സൗത്താഫ്രിക്കക്കതിരായ ഒന്നാം ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് മോശം തുടക്കം . ലഞ്ചിന് പിരിയുമ്പോൾ ഓസ്‌ട്രേലിയ 3 വിക്കറ്റ് നഷ്ടത്തിൽ 95 എന്ന നിലയിലാണ്  . 

തുടക്കത്തിൽ തന്നെ ഓപ്പണർ ബാൻക്രോഫ്റ്റിനെയും കവാജയെയും നഷ്ട്ടമായ ഓസ്‌ട്രേലിയയെ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും മുന്നോട്ട് നയിചു. മൂന്നാം വിക്കറ്റിൽ ഇരുവരും 56 റൺസ് കൂട്ടിച്ചേർത്തു . 

ഡേവിഡ് വാർണർ 51 റൺസ് എടുത്ത് പുറത്തായി.  പുറത്താകാതെ 24 റൺസ് നേടിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആണ് ക്രീസിൽ . 

സൗത്താഫ്രിക്കക്ക് വേണ്ടി ഫിലാൻഡർ 2 വിക്കറ്റും രാബാഡ ഒരു വിക്കറ്റും വീഴ്ത്തി . 

സൗത്താഫ്രിക്കയിലെ തുടർച്ചയായ 6 ആം ഫിഫ്റ്റി ആണ് വാർണർ ഇന്ന് നേടിയത് ഇതോടെ സൗത്താഫ്രിക്കയിൽ 6 ഫിഫ്റ്റി നേടുന്ന ആദ്യ ബാറ്റ്സ്മാൻ എന്ന റെക്കോർഡ് വാർണർ സ്വന്തമാക്കി .