Skip to content

ഫോർമാറ്റ് മാറിയാലും ഫോമിൽ ഒരു മാറ്റവുമില്ല! സ്റ്റംപ് പിഴുതെടുത്ത് താക്കൂർ ;  വീണ്ടും രണ്ടക്കം കാണാതെ ബാവുമ – വീഡിയോ

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിലും മോശം ഫോം തുടർന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ബാവുമ. ഇത്തവണയും രണ്ടക്കം കാണാതെയാണ് ബാവുമ മടങ്ങിയത്. 0, 0, 3, 8 എന്നിങ്ങനെയാണ് കഴിഞ്ഞ 4 ഇന്നിംഗ്‌സിലെ സ്കോറുകൾ. മഴക്കാരണം വൈകി ആരംഭിച്ച മത്സരത്തിൽ മലാൻ പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ ബാവുമയെ താക്കൂർ ഫുൾ ലെങ്ത് ഡെലിവറിയിൽ ബൗൾഡാക്കുകയായിരുന്നു. 12 പന്തുകൾ നേരിട്ട് 2 ഫോറുകൾ നേടിയിരുന്നു.

സൗത്താഫ്രിക്കൻ ഇന്നിംഗ്സ് 28 ഓവർ പിന്നിട്ടപ്പോൾ 4ന് 146 എന്ന നിലയിലാണ്. ഹെന്രിക്‌സ് ക്ലാസൻ (30 പന്തിൽ25), മില്ലർ (26 പന്തിൽ 24) എന്നിവരാണ് ക്രീസിൽ. 54 പന്തിൽ 5 ഫോർ സഹിതം 48 റൺസ് നേടിയ ഡിക്കോകാണ് ഏറ്റവും ഒടുവിൽ പുറത്തായത്. അരങ്ങേറ്റക്കാരൻ രവി ബിഷ്നോയിയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.

മലാൻ (42 പന്തിൽ 22), മാർക്രം (0) എന്നിവരാണ് മറ്റ് പുറത്തായ താരങ്ങൾ. മലാനെ താക്കൂർ മടക്കിയപ്പോൾ മാർക്രമിനെ കുൽദീപ് യാദവ് ബൗൾഡ് ആക്കുകയായിരുന്നു. 2019 ലോകക്കപ്പിൽ ബാബർ അസമിനെ പുറത്താക്കാൻ പ്രയോഗിച്ച  ശ്രേദ്ധേയമായ ഡെലിവറിക്ക് സമാനമായിരുന്നു ഇതും. മഴമൂലം 2 മണിക്കൂറിൽ കൂടുതൽ നഷ്ട്ടപ്പെട്ടതിനാൽ മത്സരം 40 ഓവറാക്കി ചുരുക്കിയുട്ടുണ്ട്.

https://twitter.com/cric24time/status/1578005557687959552?s=19